ETV Bharat / city

കോട്ടപ്പടി താലൂക്ക് ആശുപത്രി നവീകരണം യാഥാര്‍ഥ്യമായി - മലപ്പുറം വാർത്തകള്‍

1.15 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ആധുനിക ഐ.സി.യുവില്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് ഹൈ ഡിപ്പന്‍റന്‍സ് യൂണിറ്റുകളുമാണുള്ളത്. 10 ലക്ഷം രൂപ ചിലവിലാണ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

malappuram taluk hospitals  Kodapadi Taluk Hospital Renovated  മലപ്പുറം വാർത്തകള്‍  കോടപ്പടി താലൂക്ക് ആശുപത്രി
കോടപ്പടി താലൂക്ക് ആശുപത്രി
author img

By

Published : Jun 27, 2021, 5:13 AM IST

Updated : Jun 27, 2021, 6:07 AM IST

മലപ്പുറം: കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐസിയുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളും യാഥാര്‍ഥ്യമായി.

കോട്ടപ്പടി താലൂക്ക് ആശുപത്രി നവീകരണം യാഥാര്‍ഥത്യമായി

ദുരന്ത നിവാരണ വിഭാഗത്തിന്‍റെ അനുമതിയോടെ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ അനുവദിച്ച 1.25 കോടി രൂപ ചെലവില്‍ മലപ്പുറം നഗരസഭയാണ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയത്. 1.15 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ആധുനിക ഐ.സി.യുവില്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് ഹൈ ഡിപ്പന്‍റന്‍സ് യൂണിറ്റുകളുമാണുള്ളത്.

also read: മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു

10 ലക്ഷം രൂപ ചിലവിലാണ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഐ.സി.യുവിലുള്ള 15 കിടക്കകളിലും കൊവിഡ് ചികിത്സാ വാര്‍ഡുകളിലെ 30 കിടക്കകളിലും ഈ സംവിധാനം ഉപയോഗിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയിച്ചുണ്ട്.

ഇതോടെ കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സൗകര്യങ്ങളോടെയുള്ള 45 കിടക്കകളുള്ള ഏക താലൂക്ക് ആശുപത്രിയായി മലപ്പുറം സര്‍ക്കാര്‍ ആശുപത്രി മാറി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടെ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ ജില്ലാ ആസ്ഥാനത്ത് കൊവിഡ് ചികിത്സക്കായി ആധുനിക സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനായത്.

വെന്‍റിലേറ്റര്‍ മെഡിക്കല്‍ ഐ.സി.യുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനവും പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ മഹാമാരിക്കാലത്ത് സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Last Updated : Jun 27, 2021, 6:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.