ETV Bharat / city

വനം വകുപ്പിന്‍റെ 'അതിജീവനം' വീഡിയോ ഗാനം വൈറല്‍

author img

By

Published : Apr 26, 2020, 5:19 PM IST

കവി മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്

kerala state forest department video song  വനം വകുപ്പിന്‍റെ 'അതിജീവനം' വീഡിയോ ഗാനം വൈറല്‍  വീഡിയോ ഗാനം വൈറല്‍  വനം വകുപ്പ്  കൊവിഡ് 19 കേരളം വാര്‍ത്തകള്‍  forest department video song
വനം വകുപ്പിന്‍റെ 'അതിജീവനം' വീഡിയോ ഗാനം വൈറല്‍

മലപ്പുറം: കൊവിഡ് 19 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനപാലകര്‍ ഉള്‍പ്രദേശങ്ങളില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി സംസ്ഥാന വനംവകുപ്പ് ഇറക്കിയ വീഡിയോ ഗാനം വൈറലാകുന്നു. അതിജീവനം എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയത്.

സംസ്ഥാനത്തെ പൊലീസ് സേന നേരത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് വീഡിയോ തയാറാക്കിയിരുന്നു. കവി മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജി.എസ് പ്രദീപിന്‍റെ സംവിധാനത്തിൽ അനിൽ റാം, മധുവാൻ ടി, മധുശ്രീ എന്നിവരാണ് ഗാനം ആലപിച്ചത്. പ്രളയകാലത്തിന്‍റെ അനുഭവങ്ങളും അതിജീവനവും വീഡിയോ പങ്കുവെക്കുന്നുണ്ട്. 'ഈ മലയും നാം താണ്ടിടും ഈ പുഴയും കരകേറീടും' എന്ന് തുടങ്ങുന്ന ഗാനം ഏതൊരു മലയാളിയുടേയും അതിജീവന പോരാട്ടത്തിന് കരുത്ത് പകരുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.