ETV Bharat / city

കവളപ്പാറക്കാരുടെ ദുരിതം തുടരുന്നു; വേണ്ടത്ര സൗകര്യങ്ങളില്ലാതെ ദുരിതാശ്വാസ ക്യാമ്പ് - മലപ്പുറം വാര്‍ത്തകള്‍

മഴ ശക്തമായതോടെ എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലാണ്. എന്നാല്‍ ക്യാമ്പില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു

kavalapprara issue  malappuram news  മലപ്പുറം വാര്‍ത്തകള്‍  കവളപ്പാറ വാര്‍ത്തകള്‍
കവളപ്പാറക്കാരുടെ ദുരിതം തുടരുന്നു
author img

By

Published : Jun 3, 2020, 9:34 PM IST

മലപ്പുറം: മഴ തുടങ്ങിയതോടെ കവളപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിച്ചെത്തി തുടങ്ങി. എന്നാല്‍ കോളനിയിലുള്ള എല്ലാ കുടുംബങ്ങൾക്കും താമസിക്കാൻ പോത്ത്‌കല്ല് ടൗണിലെ ഓഡിറ്റോറിയത്തിലുള്ള ക്യാമ്പില്‍ ഇനിയും സൗകര്യമൊരുക്കിയിട്ടില്ല. നിലവില്‍ 17 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. കോളനിയില്‍ ബാക്കിയുള്ള 12 കുടംബങ്ങള്‍കൂടി എത്തുന്നതോടെ ക്യാമ്പിലെ ജീവിതം ദുരിതപൂർണമാകും. മുകൾഭാഗത്തെ ഹാളിൽ ചോർച്ചയുള്ളതിനാൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനുണ്ടായ കവളപാറ ദുരന്തത്തിൽ ഉറ്റവരും വീടും സ്ഥലവും ഉൾപ്പെടെ നഷ്ടപ്പെട്ടവരാണ് ക്യാമ്പിലുള്ളത്. ഇവരെ ഉടൻ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.