ETV Bharat / city

കരിപ്പൂർ വിമാനാപകടം; അശ്രദ്ധമൂലമെന്ന് എഫ്ഐആർ - എഫ്ഐആർ

അപകടസ്ഥലത്ത് എയർപോർട്ട് ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയത്

KL - mpm - KARIPOOR FIR  Karipur flight accident updates  FIR registered in incident  കരിപ്പൂർ വിമാനപകടം  എഫ്ഐആർ  ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ
കരിപ്പൂർ വിമാനപകടം; അശ്രദ്ധമൂലമെന്ന് എഫ്ഐആർ
author img

By

Published : Aug 10, 2020, 2:21 PM IST

മലപ്പുറം: കരിപ്പൂർ വിമാന അപകടം ലാൻഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്ന് പൊലീസ് എഫ്ഐആർ. കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്‍റെ എഫ്ഐആർ മഞ്ചേരി കോടതി ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമർപ്പിച്ചു. അശ്രദ്ധമായി അപകടം ഉണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

വിമാനാപകടം സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി അബ്ദുൽ കരീം അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടകാരണവും നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരും. അഡീഷണൽ എസ്‌പി ജി. സാബുവിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. അപകടത്തിൽപ്പെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പോലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. അപകടസ്ഥലത്ത് എയർപോർട്ട് ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.