മലപ്പുറം: വീട്ടിൽ സൂക്ഷിച്ച വാഷുമായി ഒരാൾ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. തിരുർ കൈമലശേരി സ്വദേശി കരുമത്തിൽ വീട്ടിൽ മണികണ്ഠൻ (41) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ വാഷ് പിടികൂടി.
അന്വേഷണ സംഘത്തെ കണ്ടതോടെ ഒളിപ്പിച്ചുവച്ച വാഷ് മുഴുവൻ ഒഴിച്ചു കളഞ്ഞു. അഞ്ച് ലിറ്റർ വാഷ് മാത്രമാണ് എക്സൈസിന് പിടികൂടാൻ കഴിഞ്ഞത്. ലോക്ക് ഡൗണിൽ മദ്യ ലഭ്യത കുറഞ്ഞതോടെ ആളുകൾ വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് തുടങ്ങിയതായി രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
also read: വ്യാജ ചാരായ വാറ്റ് : ഒരാൾ പിടിയിൽ
വരുംദിവസങ്ങളിലും പരിശോധന ശക്തമാകുമെന്നും വ്യജ വാറ്റ് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കണമെന്നും അല്ലാത്തപക്ഷം യുവാക്കളടക്കം നിരവധി പേരുടെ ജീവൻ അപഹരിക്കുന്ന വ്യാജമദ്യ ദുരന്തത്തിന് ഇത് വഴി ഒരുക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.