മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും മൂന്ന് പ്രത്യേക വിമാനങ്ങൾ നാളെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. രാത്രി ഏഴിന് അബുദാബിയിൽ നിന്നുള്ള ഐഎസ് 1384, രാത്രി ഒമ്പതിന് ദുബൈയില്‍ നിന്നുള്ള ഐഎസ് 1344 എയർ ഇന്ത്യ എക്‌സ്‌പ്രസ്, രാത്രി 11ന് ബഹറിൻ നിന്നുള്ള ഐഎസ് 1376 എയർ ഇന്ത്യ വിമാനം എന്നിവയാണ് എത്തിച്ചേരുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ജില്ലാ കലക്‌ടറുടെ ചുമതലയുള്ള എഡിഎം അറിയിച്ചു. പ്രത്യേക പരിഗണനയുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ളവരെ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശമനുസരിച്ച് കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും.
ഗൾഫിൽ നിന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ നാളെ കരിപ്പൂരിലെത്തും - പ്രവാസി വാര്‍ത്തകള്‍
അബുദാബി, ദുബൈ, ബഹറിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നാളെ എത്തുന്നത്