ETV Bharat / city

കാലാവധി കഴിഞ്ഞ അഞ്ച് ടണ്‍ ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു - ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു

കാലാവധി കഴിഞ്ഞ ഈന്തപ്പഴം 'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' എന്ന തരത്തില്‍ പാക്കറ്റുകളായാണ് വില്‍പ്പന നടത്തിയിരുന്നത്.

malappuram Food Safety Department  Food Safety Department  news  Food Safety news  ഭക്ഷ്യസുരക്ഷാ വകുപ്പ്  ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു  മലപ്പുറം വാര്‍ത്തകള്‍
കാലാവധി കഴിഞ്ഞ അഞ്ച് ടണ്‍ ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു
author img

By

Published : Oct 12, 2020, 1:40 AM IST

മലപ്പുറം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ 15 ലക്ഷം വില വരുന്ന അഞ്ച് ടണ്‍ ഈന്തപ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന നടത്തിയ ഈന്തപ്പഴ പാക്കറ്റ് പഴകിയതും പുഴു അരിച്ചതുമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

കച്ചവടക്കാര്‍ കാലാവധി കഴിഞ്ഞ ഈന്തപ്പഴം 'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' എന്ന തരത്തില്‍ പാക്കറ്റുകളായാണ് വില്‍പ്പന നടത്തിയിരുന്നത്. പരാതിയിലെ ഭക്ഷ്യ വസ്തുവിന്‍റെ ലേബലിലുള്ള വിലാസമനുസരിച്ച് പാക്കിങ് യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സാല്‍വിയ എക്‌സ്‌പോര്‍ട്‌സ് ആന്‍ഡ് ഇമ്പോര്‍ട്‌സ് എന്ന സ്ഥാപനം എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ് കോട്ടക്കല്‍, തിരൂര്‍ എന്നീ സര്‍ക്കിളുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.

തിരൂര്‍ ആതവനാടുള്ള സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ 4885 കിലോഗ്രാം ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു നശിപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ല. നിയമാനുസൃതം ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.