ETV Bharat / city

വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി പണം തട്ടി - ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി

2000 രൂപ സമ്മാനം ലഭിച്ച അക്ഷയ ലോട്ടറിയുടെ നാല് വ്യാജ ടിക്കറ്റുകൾ നൽകിയാണ് സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആള്‍ പണം തട്ടിയത്

വ്യാജ ലോട്ടറി ടിക്കറ്റ്  മലപ്പുറം വ്യാജ ലോട്ടറി  ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി  fake lottery fraud in malappuram
വ്യാജ ലോട്ടറി
author img

By

Published : Jan 14, 2020, 8:50 PM IST

മലപ്പുറം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ നൽകി 8000 രൂപ തട്ടിയെടുത്തു. ലോട്ടറി വില്‍പ്പനക്കാരനായ മമ്പാട് സ്വദേശി രാജുവാണ് തട്ടിപ്പിനിരയായത്. ജനുവരി ഒന്നിന് 2000 രൂപ സമ്മാനം ലഭിച്ച എഡബ്ല്യു, എടി, എബി, എയു സീരീസുകളിലുള്ള അക്ഷയ ലോട്ടറിയുടെ നാല് വ്യാജ ടിക്കറ്റുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്.

വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി 8000 രൂപ തട്ടിയെടുത്തു

മൂന്നാം തീയതി സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ടിക്കറ്റുകള്‍ നല്‍കി രാജുവിന്‍റെ പക്കല്‍ നിന്നും പണം തട്ടിയെടുത്തത്. കയ്യില്‍ പണമില്ലാത്തതിനാല്‍ വണ്ടൂരിലെ ലോട്ടറി കടയില്‍ ടിക്കറ്റുകള്‍ നല്‍കി 8000 രൂപ നല്‍കി. തുടര്‍ന്ന് വണ്ടൂരിലെ ഏജന്‍സി ലോട്ടറി ടിക്കറ്റുകള്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് സംഭവം. ഹെൽമറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാൾക്ക് തട്ടിപ്പുകാരനെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. വാടക വീട്ടിൽ താമസിക്കുന്ന രാജു നിലമ്പൂർ കനോലിപ്പോട്ട് മുതൽ വടപുറം വരെയാണ് ലോട്ടറി വില്‍പ്പന നടത്തുന്നത്. വണ്ടൂരിലെ കടയുടമ പണം ആവശ്യപ്പെട്ടതോടെ പണം എങ്ങനെ തിരികെ നൽകുമെന്ന ആശങ്കയിലാണ് രാജു.

Intro:സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാന്റ് കോപ്പികൾ നൽകി 8000 രൂപ തട്ടിയെടുത്തു, തട്ടിപ്പിനിരയായത്. മമ്പാട് പുളിക്കലോടിവള്ളിക്കെട്ടിൽ താമസിക്കുന്ന രാജു, കഴിഞ്ഞ ഒന്നാം തീയതി 2000 രൂപ സമ്മാനം ലഭിച്ച 4 ടിക്കറ്റുകൾ നൽകിയാണ് ലോട്ടറി കച്ചവടക്കാരനായ രാജുവിൽ നിന്നും കഴിഞ്ഞ 3 ന് സ്കൂട്ടറിൽ ഹെൽമെറ്റ് വെച്ചത്തിയയാൾ പണം തട്ടിയെടുത്തത്.Body: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാന്റ് കോപ്പികൾ നൽകി 8000 രൂപ തട്ടിയെടുത്തു, തട്ടിപ്പിനിരയായത് മമ്പാട് പുളിക്കലോടിവള്ളിക്കെട്ടിൽ താമസിക്കുന്ന രാജു, കഴിഞ്ഞ ഒന്നാം തീയതി 2000 രൂപ സമ്മാനം ലഭിച്ച 4 ടിക്കറ്റുകൾ നൽകിയാണ് ലോട്ടറി കച്ചവടക്കാരനായ രാജുവിൽ നിന്നും കഴിഞ്ഞ 3 ന് സ്കൂട്ടറിൽ ഹെൽമെറ്റ് വെച്ചത്തിയയാൾ പണം തട്ടിയെടുത്തത്.
Aw, AT, AB, Auസീരിയലുകളിലുള്ള അക്ഷയ ലോട്ടറിയുടെ 5863 14 നമ്പർ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ഒറിജിലിനെ വെല്ലുന്ന ഫോട്ടോസ്റ്റാന്റ് രാജുവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല, കൈവശം പണിമല്ലാതിരുന്നതിനാൽ വണ്ടൂരിലെ ലോട്ടറി കടയിൽ ടിക്കറ്റുകൾ നൽകി, ടിക്കറ്റ് സ്കാൻ ചെയ്യത ശേഷം കട ഉടമ8000 രൂപ നൽകുകയും ചെയ്യതു, തുടർന്ന് വണ്ടൂരിലെ ഏജൻസി മലപ്പുറത്തേക്ക് സ്കാൻ ചെയ്യത ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ചപ്പോൾ ഈ നമ്പറിൽ സമ്മാനം അടിച്ചിട്ടുള്ളതായി കണ്ടെത്തി എന്നാൽ ഇത് യഥാർത്ഥ ടിക്കറ്റല്ലെന്ന് അറിയിച്ചതോടെയാണ്, രാജുവും, വണ്ടൂരെ ലോട്ടറി കട ഉടമയും കവളിപ്പിക്കപ്പെട്ടതറിഞ്ഞത്.

ബൈറ്റ്
രാജു

വാടക വീട്ടിൽ താമസിക്കുന്ന രാജു ലോട്ടറി വിറ്റാണ് പ്രധാനമായും 'ജീവിതം തള്ളിനീക്കുന്നത്, നിലമ്പൂർ കനോലിപ്പോട്ട് മുതൽ വടപുറം വരെയാണ് പ്രധാനമായും ഇയാൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്. വണ്ടൂരെ കടയുടമ പണം ആവശ്യപ്പെട്ടതോടെ രാജു പണം എങ്ങനെ തിരിച്ചുനൽകുമെന്നറിയാതെ വിഷമിക്കുകയാണ് ഹെൽമറ്റ് വെച്ചിരുന്നതിനാൽ ഇയാൾക്ക് തട്ടിപ്പുകാരനെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.