ETV Bharat / city

മങ്കട രാമപുരത്ത് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ

ജൂലായ് 16നാണ് രാമപുരം ബ്ലോക്കുപടി മുട്ടത്തിൽ ആയിഷയെ വീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മങ്കട രാമപുരത്ത് വയോധികയുടെ കൊലപാതകം  വയോധിക ശുചിമുറിയിൽ മരിച്ച നിലയിൽ  വയോധികയുടെ കൊലപാതകം  വയോധിക കൊലപ്പെടുത്തിയ പ്രതി പിടിയിൽ  വയോധികയുടെ കൊലപാതകം  Elderly woman death  Elderly woman death news  Elderly woman death news mankada  mankada death case  mankada elderly women death
മങ്കട രാമപുരത്ത് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ
author img

By

Published : Sep 12, 2021, 2:04 PM IST

മലപ്പുറം: മങ്കട രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മമ്പാട് കലംകുന്ന് മേപ്പാടം പന്താർ നിഷാദ് അലിയാണ് (34) പിടിയിലായത്. ജൂലായ് 16നാണ് രാമപുരം ബ്ലോക്കുപടി മുട്ടത്തിൽ ആയിഷയെ (70) വീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷ പകൽ സ്വന്തം വീട്ടിലും രാത്രി സമീപത്തെ മകന്‍റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം പേരക്കുട്ടികൾ വിളിക്കാനെത്തിയപ്പോഴാണ് രക്തം വാർന്ന് ശുചിമുറിയിൽ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

പിടിയിലായ പ്രതി മോറിസ് കോയിൻ തട്ടിപ്പ് കേസിലെ പ്രതിയാണ്. ബാധ്യത തീർക്കാനാണ് കൊലപാതമെന്നാണ് പൊലീസ് പറയുന്നു.

ALSO READ: നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; മൂന്ന് സ്‌ത്രീകളുടെ സ്വര്‍ണവും മൊബൈലുകളും കവര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.