മലപ്പുറം: മാറാക്കര ഗ്രാമപഞ്ചായത്തിലെ പോഷകാഹര വിതരണ ചുമതല സ്വകാര്യ വ്യക്‌തികള്‍ക്ക് നല്‍കാനുള്ള പഞ്ചായത്തിന്‍റെ നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭവുമായി ഡിവൈഎഫ്ഐ. പോഷകാഹാരങ്ങളുടെ വിതരണത്തിന്‍റെ ചുമതല മാവേലി സ്റ്റോറുകളെ ഏൽപ്പിക്കണമെന്നാണ് ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. മധുസൂദനന്‍ ആ തീരുമാനത്തെ അട്ടിമറിച്ചുവെന്നും, സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നും പ്രസിഡന്‍റ് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ആരോപണ വിധേയനായ പ്രസിഡന്‍റ് രാജി വയ്‌ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കെ.പി നാരായണൻ, കെ.പി രമേശ്, അഡ്വ.ജാബിർ, കെ.പി അശ്വിൻ എന്നിവർ പങ്കെടുത്തു.