എറണാകുളം: സംസ്ഥാനത്തെ വിമാനത്താവളം കേന്ദ്രീകരിച്ച് ഡിആര്‍ഐയുടെ സ്വര്‍ണ വേട്ട. കൊച്ചി-കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നായി 73 ലക്ഷം രൂപയുടെ സ്വര്‍ണമാണ് (9.75 കിലോ) രണ്ട് പേരില്‍ നിന്നായി പിടികൂടിയത്.
ശനിയാഴ്‌ച മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പരിശോധന വിമാനത്താവളത്തിലേക്കും നീണ്ടത്. കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്നും 633 ഗ്രാം സ്വര്‍ണവും റിയാദില്‍ നിന്നും കോഴിക്കോടെത്തിയ യാത്രക്കാരനില്‍ നിന്നും 850 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്.
മലപ്പുറത്ത് സ്വര്‍ണക്കടത്ത് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീടുകളിലും സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നിന്നുമായി ഒന്‍പത് കിലോ സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും ഡിആര്‍ഐയുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്‌തു. ഇതില്‍ നാല് പേര്‍ക്ക് കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചു. അഞ്ച് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും ഡിആര്‍ഐ അറിയിച്ചു.
Also read: പാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി
റഹ്‌മാന്‍, അലവി, മുഹമ്മദ് മുസ്‌തഫ, മുഹമ്മദ് ഷിഹാബുദീന്‍, സ്വര്‍ണം ഉരുക്കുന്ന കേന്ദ്രം നടത്തുന്ന മുഹമ്മദ് അശ്രഫ്, ആഷിഖി അലി, വീരാന്‍കുട്ടി എന്നിവരാണ് മലപ്പുറത്ത് നിന്ന് അറസ്റ്റിലായത്.