ETV Bharat / city

ആഭ്യന്തര സര്‍വീസുകള്‍ക്ക് തുടക്കം; കരിപ്പൂരിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍

തിരുവനന്തപുരം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് ഇന്ന് കരിപ്പൂരില്‍ ഇറങ്ങുക

കരിപ്പൂർ ആഭ്യന്തര സർവീസുകൾ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ബാംഗ്ലൂർ മുംബൈ തിരുവനന്തപുരം വന്ദേമിഷന്‍ കരിപ്പൂര്‍ എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂര്‍ ബാംഗ്ലൂരിൽ നിന്നുള്ള ഇൻഡിഗോ karipur airport open karipur domestic flights news karipur airport during covid
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
author img

By

Published : May 25, 2020, 8:45 AM IST

മലപ്പുറം: സംസ്ഥാനത്തെ ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് പുനഃരാരംഭിക്കുന്നതോടെ യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ബെംഗളൂരു, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള യാത്രക്കാരാണ് ഇന്ന് കരിപ്പൂരിലിറങ്ങുന്നത്.

തിരുവനന്തപുരത്തുനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസാണ് കരിപ്പൂരില്‍ ആദ്യമെത്തുക. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് എയർപോർട്ടിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുമായി അടുത്തുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കി ചെക്കിംങ് പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വിമാനത്താവള ജീവനക്കാർ.

മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഇന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ നാട്ടിലേക്ക് മടക്കിയെത്തിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ആഭ്യന്തര സർവീസുകളും പുനഃരാരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.