ETV Bharat / city

കേരള ബാങ്ക്: മലപ്പുറം ജില്ലാബാങ്ക് ലയനപ്രമേയം രണ്ടാം തവണയും തള്ളി

ലയനപ്രമേയം എതിര്‍ക്കുമെന്ന് യുഡിഎഫ് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. പ്രമേയം പരാജയപ്പെട്ടത് മുപ്പത്തിരണ്ടിനെതിരെ തൊണ്ണൂറ്റിയേഴ് വോട്ടുകള്‍ക്ക്.

കേരള ബാങ്ക് ലയനം
author img

By

Published : Jul 19, 2019, 3:19 AM IST

Updated : Jul 19, 2019, 6:52 AM IST

മലപ്പുറം: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും ജനറല്‍ബോഡി യോഗം തള്ളി. സഹകരണ വകുപ്പ് മുന്‍കയ്യെടുത്താണ് യോഗം വിളിച്ച് ചേര്‍ത്തത്.ലയനപ്രമേയത്തെ എതിര്‍ക്കുമെന്ന് ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുള്ള യുഡിഎഫ് അംഗങ്ങള്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. മുപ്പത്തിരണ്ടിനെതിരെ തൊണ്ണൂറ്റിയേഴ് വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.

കേരള ബാങ്ക്: മലപ്പുറം ജില്ലാബാങ്ക് ലയനപ്രമേയം രണ്ടാം തവണയും തള്ളി

ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ നിരീക്ഷണത്തിലാണ് ജനറൽ ബോഡി യോഗവും വോട്ടെടുപ്പും നടന്നത്. മാർച്ച് ഏഴിന് അവതരിപ്പിച്ച ലയന പ്രമേയവും പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാർ ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ലയനം സഹകരണ സംവിധാനത്തെ തകർക്കുമെന്നാണ് യുഡിഎഫ് നിലപാട്.

സംസ്ഥാനത്തെ മറ്റെല്ലാ ജില്ലാ ബാങ്കുകളും കേരള ബാങ്ക് എന്ന ആശയത്തെ പിന്തുണച്ചെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് മാത്രമാണ് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്. അതേസമയം മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി തേടുന്നതിനും സർക്കാർ നീക്കമുണ്ട്. അനുമതി ലഭിച്ചില്ലെങ്കിൽ കേരളാ ബാങ്ക് എന്നത് കടലാസിൽ തന്നെ അവസാനിക്കും.

Intro:
കേരള ബാങ്ക് രൂപീകരണത്തിൽ വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടിനിട്ട് തള്ളി. യു.ഡി.എഫ് എതിർപ്പ് തുടരുന്പോൾ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിന് അനുമതി തേടാൻ സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചേക്കും.

Body:
കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രണ്ടാം തവണയും സഹകരണ വകുപ്പ് മുൻകൈയെടുത്ത് ജനറൽബോഡി യോഗംവിളിച്ചത്. യോഗത്തിൽ അവതരിപ്പിച്ച ലയനപ്രമേയത്തെ ഭൂരിപക്ഷമുള്ള യു.ഡി.എഫ്. അംഗങ്ങൾ എതിർക്കുമെന്ന് ആദ്യമേ നിലപാട് എടുത്തിരുന്നു.. 32 നെതിരെ 97വോട്ടുകൾക്കാണ് പ്രമേയംപരാജയപ്പെട്ടു

ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലാണ് ജനറൽ ബോഡി യോഗവും വോട്ടടുപ്പും നടന്നത്. കഴിഞ്ഞ മാർച്ച് ഏഴിന് അവതരിപ്പിച്ച
ലയന പ്രമേയവും പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാർ ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും യു.ഡി.എഫ്. പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ലയനം സഹകരണ സംവിധാനത്തെ തകർക്കുമെന്നാണ് യൂഡിഎഫ് നിലപാട്

Kpa മജീദ്

മറ്റെല്ലാ ജില്ലാ ബാങ്കുകളും പിന്തുണച്ചെങ്കിലും മലപ്പുറം ഇടഞ്ഞു നിൽക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിൻറെ അനുമതി തേടുന്നതിനും സർക്കാർ നീക്കമുണ്ട്. അനുമതി ലഭിച്ചില്ലങ്കിൽ കേരളാ ബാങ്ക് എന്നത് കടലാസിൽ തന്നേ അവസാനിക്കുംConclusion:etv bharat malappuram
Last Updated : Jul 19, 2019, 6:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.