ETV Bharat / city

video: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; സ്വര്‍ണം ഒളിപ്പിച്ചത് കാലില്‍ വച്ച് കെട്ടിയും അടിവസ്‌ത്രത്തിലും, ദമ്പതികള്‍ പിടിയില്‍ - കരിപ്പൂര്‍ സ്വര്‍ണവേട്ട ദമ്പതികള്‍ പിടിയില്‍

ദുബായില്‍ നിന്നെത്തിയ പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശികളായ അബ്‌ദുല്‍ സമദ്, സഫ്‌ന എന്നിവരാണ് 7 കിലോ സ്വര്‍ണവുമായി പിടിയിലായത്.

gold seized at karipur airport  kozhikode gold seized  gold seized couple arrested  kozhikode airport gold seized  കരിപ്പൂര്‍ സ്വര്‍ണവേട്ട  കരിപ്പൂര്‍ വിമാനത്താവളം സ്വര്‍ണം പിടികൂടി  കാലില്‍ വച്ച് കെട്ടി സ്വര്‍ണം കടത്താന്‍ ശ്രമം  അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം  കരിപ്പൂര്‍ സ്വര്‍ണവേട്ട ദമ്പതികള്‍ പിടിയില്‍  സ്വര്‍ണവേട്ട പെരിന്തല്‍മണ്ണ സ്വദേശികള്‍ പിടിയില്‍
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; സ്വര്‍ണം ഒളിപ്പിച്ചത് കാലില്‍ വച്ച് കെട്ടിയും അടിവസ്‌ത്രത്തിലുമായി, ദമ്പതികള്‍ പിടിയില്‍
author img

By

Published : Apr 30, 2022, 4:07 PM IST

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഴ്‌ കിലോ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്നെത്തിയ പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശികളായ അബ്‌ദുല്‍ സമദ്, സഫ്‌ന എന്നിവരാണ് പിടിയിലായത്. കാലില്‍ വച്ച് കെട്ടിയ നിലയിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം.

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

സഫ്‌ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായത് കൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്ന ധാരണയെ തുടർന്നാണ് ഇത്രയുമധികം സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് സൂചന. അടുത്ത കാലത്തായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം മൂന്നേ കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു.

മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.26 കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Also read: ഒരു കോടിയിലധികം കുഴല്‍പ്പണവുമായി വളാഞ്ചേരിയില്‍ ദമ്പതികള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.