മലപ്പുറം: നാടുകാണി ചുരം റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് താഴ്‌വാരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഭൂഗർഭ ജലവകുപ്പ്, ഹൈഡ്രോളജിക്കൽ വിഭാഗം, മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നാടുകാണി ചുരത്തിൽ പരിശോധന നടത്തിയിരുന്നു. ഇവര്‍ ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്‍റെ നടപടി. പൊലീസ്, അഗ്നിരക്ഷാ സേന, റവന്യു അധികൃതർ, ട്രോമ കെയർ പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി വീടുകൾ തോറും കയറിയിറങ്ങിയാണ് താമസക്കാരെ മാറ്റിയത്. രണ്ട് കിലോമീറ്റർ ദൂരെയുള്ള മണിമൂളി സി.കെ.എച്ച് എസ്. സ്കൂളിലേക്കാണ് പ്രദേശവാസികളെ മാറ്റുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്‌ധരെത്തി ചുരത്തിൽ പരിശോധന നടത്തും. തുടർനടപടികൾ പിന്നീട് തീരുമാനിക്കും.
നാടുകാണി റോഡിലെ വിള്ളൽ: നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു - നാടുകാണി ചുരം
മണിമൂളി സി.കെ.എച്ച് എസ്. സ്കൂളിലേക്കാണ് താമസക്കാരെ മാറ്റുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്‌ധരെത്തി ചുരത്തിൽ പരിശോധന നടത്തും.
![നാടുകാണി റോഡിലെ വിള്ളൽ: നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു malappuram news മലപ്പുറം മഴ വാര്‍ത്തകള്‍ നാടുകാണി ചുരം nadukani road news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8359609-thumbnail-3x2-s.jpg?imwidth=3840)