മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ് പറയില്‍പീടിക ഉദയ ക്ലബ്ബ്. പെരുവള്ളൂരിലെ പൊതു സ്ഥാപനങ്ങളിലേക്കുള്ള സാനിറ്റൈസര്‍ വിതരണം, ആരോഗ്യ ബോധവല്‍ക്കരണ നോട്ടീസ് വിതരണം, ജലസ്രോതസുകളുടെ ശുചീകരണം, പൊതുജനങ്ങള്‍ക്കായുള്ള മാസ്‌ക് വിതരണം, സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള പോസ്റ്റര്‍ നിര്‍മാണം തുടങ്ങിയവ ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തി വരുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തേഞ്ഞിപ്പലം എസ്.ഐ ബാബുരാജിന് മാസ്‌കുകള്‍ കൈമാറി ഉദയ അല്‍ മിന്‍ഹാല്‍ മാനേജര്‍ എം.കെ മുനീര്‍ നിര്‍വഹിച്ചു. ഉദയ പ്രസിഡന്‍റ് എന്‍.കെ ശരീഫ്, സെക്രട്ടറി മുനീര്‍ ചൊക്ലി, ട്രഷറര്‍ വി.പി അഷ്‌റഫ് നേതൃത്വം നല്‍കി.
ആരോഗ്യ-ജാഗ്രതാ ക്യാമ്പയിനുമായി ഉദയ ക്ലബ് - കൊവിഡ് മലപ്പുറം
ക്ലബിന്‍റെ നേതൃത്വത്തില്‍ മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.
![ആരോഗ്യ-ജാഗ്രതാ ക്യാമ്പയിനുമായി ഉദയ ക്ലബ് covid campaign by udaya club malappuram news covid malappuram കൊവിഡ് മലപ്പുറം ഉദയ ക്ലബ് മലപ്പുറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7798196-thumbnail-3x2-k.jpg?imwidth=3840)