മലപ്പുറം: വൈദ്യുതിക്ക് അധിക ബില്ല് ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊവിഡ് കാലത്ത് അധിക ബില്ല് ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്‍റെയും കെഎസ്‌ഇബിയുടെയും നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ കെഎസ്‌ഇബി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ധര്‍ണ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. കൊവിഡ് മാസത്തെ ബിൽ ഒഴിവാക്കുക. ദ്വൈമാസ ബില്ലിങ് രീതി ഒഴിവാക്കി പ്രതിമാസ റീഡിങ് സമ്പ്രദായം നടപ്പിലാക്കുക. അമിത ബില്ല് അടക്കേണ്ടി വന്നവരുടെ പണം തിരിച്ചുനൽകുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് - മലപ്പുറം വാര്‍ത്തകള്‍
കെഎസ്‌ഇബിയുടെയും നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ കെഎസ്‌ഇബി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.