മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. 217 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 27 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും രണ്ടുപേര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. 187 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു. 176 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു. 83 പേരുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ല. 37 പേര്‍ക്കുകൂടി ഇന്നു മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച നാലുപേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. സൗദി അറേബ്യയില്‍ നിന്നെത്തിയ അഞ്ചുപേര്‍, യുഎഇയില്‍ നിന്നുള്ള അഞ്ച്, ഖത്തറില്‍ നിന്നുള്ള നാല്, കംബോഡിയ, ജര്‍മനി, ജോര്‍ജിയ, കുവൈത്ത്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ യാത്രക്കാര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ എന്നിവരാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്.
മലപ്പുറം ജില്ലയില്‍ കൊവിഡ് 19 ഇല്ല - കൊറോണ
29 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. പരിശോധനക്കയച്ച 83 പേരുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ല.