മലപ്പുറം: പൊന്നാനിയിൽ കാലാവസ്ഥ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ തീരദേശ പൊലീസ് പിടികൂടി. 5 ഫൈബർ വള്ളങ്ങളിലായി 11 പേരാണ് മത്സ്യബന്ധനത്തിന് പോയത്. ഇവരാണ് തീരദേശ പൊലീസിന്‍റെ പിടിയിലായത്.
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ ആണ് പൊന്നാനി അഴിഭാഗത്ത് നിന്നും പൊന്നാനി തീരദേശ പൊലീസ് സംഘം പിടികൂടിയത്.
അതേസമയം, പൊന്നാനിയിൽ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിയ്ക്കുകയാണ്. ഫിഷറീസിന്‍റെയും കോസ്റ്റ്‌ഗാര്‍ഡിന്‍റേയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിയ്ക്കുന്നത്. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയിരുന്നു.
Also read: ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും