ETV Bharat / city

വാഴക്കാട്ടുകാര്‍ക്ക് തുണയായി നാല് ചെറുപ്പക്കാര്‍

author img

By

Published : Oct 5, 2019, 6:58 AM IST

നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്

വാഴക്കാട്ടുകാര്‍ക്ക് തുണയായി നാല് ചെറുപ്പക്കാര്‍

മലപ്പുറം: പ്രളയത്തെ തുടര്‍ന്ന് കിണറുകള്‍ മലിനമായതിനാല്‍ കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന വാഴക്കാട്ടുകാർക്ക് തുണയാവുകയാണ് ഒളട്ടൂർ ചവിട്ടാണിക്കുന്നിലെ നാല് ചെറുപ്പക്കാര്‍. പ്രതിഫലം ഇച്ഛിക്കാതെ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് ഒളവട്ടൂർ ചവിട്ടാണിക്കുന്ന് സ്വദേശികളായ ഫൈസൽ എളഞ്ചിരി, കക്കോട്ട് പുറത്ത് മുഹമ്മദ് കുട്ടി, സികെ ജമാലുദ്ധീൻ, എംസി യാക്കൂബ് എന്നിവര്‍ കുടിവെള്ളമെത്തിച്ച് നല്‍കുന്നത്. കൽപ്പള്ളി, ചെറുവട്ടൂർ ഉൽപ്പം കടവ് ഭാഗങ്ങളിലെ കിണറുകളില്‍ പ്രളയത്തില്‍ മാലിന്യം നിറഞ്ഞിരുന്നു. പിന്നീട് കിണറുകള്‍ ശുചീകരിച്ചിരുന്നുവെങ്കിലും വെള്ളം ലഭിക്കാതായതോടെ കുടിവെള്ളം ഈ കുടുംബങ്ങള്‍ക്ക് കിട്ടാക്കനിയായി.

പ്രളയദിനം മുതൽ തുടങ്ങിയതാണ് ഇവരുടെ കുടിവെള്ള വിതരണം. ഒരിടക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സഹായമഭ്യര്‍ഥിച്ചുള്ള വിളികള്‍ എത്തിയതോടെ ഇവര്‍ ജല വിതരണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വാഹനത്തിനടുത്തെത്തി വെള്ളം ശേഖരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും തലച്ചുമടായും എത്തിച്ച് നല്‍കും. ആരും സഹായവുമായി എത്താതിരുന്നപ്പോഴും തുണയായ ഇവരോട് തീരാത്ത നന്ദിയാണ് പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. ആറായിരം ലിറ്റർ വെള്ളവുമായാണ് ഇവർ ദിവസേന എത്തുന്നത്. ആദ്യമൊക്കെ നാട്ടിൽ നിന്ന് ചിലർ ഇന്ധനം നിറയ്ക്കാനുള്ള തുക നല്‍കിയിരുന്നു. പിന്നീട് അത് നിലച്ചു. ഇപ്പോൾ എല്ലാ ചിലവും സ്വമേധയാ വഹിച്ചാണ് ഈ നാല്‍വര്‍ സംഘം മുടങ്ങാതെ വെള്ളമെത്തിക്കുന്നത്.

Intro: പ്രളയം കഴിഞ്ഞ് ദുരിതത്തിലായ വാഴക്കാട്ടുകാർക്ക് തുണയാവുകയാണ് ഒളട്ടൂർ ചവിട്ടാണിക്കുന്നിലെ നാല് ചെറുപക്കാർ, കൊടിയും ബാനറുമില്ലാതെ ആരവങ്ങളും ഫോട്ടോ എടുപ്പുമില്ലാതെ ആരെയും അറിയിക്കാതെ നാൽപത് കുടുംബങ്ങൾക്കാണ് ഇവർ ഇപ്പഴും വെള്ളമെത്തിക്കുന്നത്.

Body:
കൽപള്ളി ചെറുവട്ടൂർ , ഉൽപം കടവ് ഭാഗങ്ങളിൽ പ്രളയദിനം മുതൽ കുടിവെള്ളമെത്തിച്ച് നാടിന് മാതൃകയാവുകണ് ഒളവട്ടൂർ ചവിട്ടാണികുന്ന് ഫൈസൽ എളഞ്ചിരിയും കക്കോട്ട് പുറത്ത് മുഹമ്മദ് കുട്ടി, സി കെ ജമാലുദ്ധീൻ ,എംസി യാകുബ് എന്നീ നാല് പേർ നിസാൻ മസ്തയിൽ വെള്ളവുമായി ദിനേന ഇവർ എത്തും. പ്രയാസമുള്ളവരുടെ വീട്ടിലേക്കും ഇവർ തലയിലേറ്റി വെള്ളം എത്തിക്കും. വണ്ടിയിൽ കൊടിയോ ബാനറോ ഒന്നുമില്ലാതെ ഫൈസലിന്റെ മസ്തയിൽ ആറായിരം ലിറ്റർ വെള്ളവുമായാണ് ഇവർ എത്താറുള്ളത്.
ആദ്യമൊക്കെ നാട്ടിൽ നിന്ന് ചിലർ ഡീസലിന് സഹായിച്ചിരുന്നങ്കിലും ഇപ്പോൾ എല്ലാം കയ്യിൽ നിന്നെടുത് മുടങ്ങാതെ ഇവർ വെള്ളമെത്തിക്കുന്നു. ഒരിക്കൽ നിർത്താൻ ഒരുങ്ങിയതോടെ ചില വീട്ടുകാർ വിളിച്ചതോടെ ഇപ്പഴും തുടരുന്നതായി മുഹമ്മദ് കുട്ടി പറയുന്നു.

ബൈറ്റ് - മുഹമ്മദ് കുട്ടി .

കിണർ ശുചീകരിച്ചിട്ടും കുടിവെളളത്തിന് ഇപ്പോഴും പ്രയാസമനുഭവിക്കുന്ന നിരവധി വീട്ടുകാർ ഇപ്പഴും ഉണ്ട്. വലിയ സഹായമാണ് ചെയ്യുന്നതന്ന് വീട്ടുകാരി സിന്ധു പറയുന്നു.

ബൈറ്റ് - വീട്ടുകാരി സിന്ധു

പ്രളയം കഴിഞ്ഞ് മാസങ്ങളായിട്ടും യാതൊരു മടിയുമില്ലാതെ കുടിവെളള വിതരണം നടത്തുന്ന ഇവരെ കുറിച്ച് നാട്ടുകാരനായ ഷാലുവാണ് പറയുന്നത്. ചെറിയൊരു പ്രവർത്തി ചെയ്ത് വലിയ പരസ്യം നൽകുന്ന ഇക്കാലത്ത് മാതൃകയാവുകയാണ് ഈ നാൽവർ സംഘം .Conclusion: പ്രളയം കഴിഞ്ഞ് ദുരിതത്തിലായ വാഴക്കാട്ടുകാർക്ക് തുണയാവുകയാണ് ഒളട്ടൂർ ചവിട്ടാണിക്കുന്നിലെ നാല് ചെറുപക്കാർ,

ബൈറ്റ് - മുഹമ്മദ് കുട്ടി .

ബൈറ്റ് - വീട്ടുകാരി സിന്ധു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.