ETV Bharat / city

അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെത്തി

പുലര്‍ച്ചെ 2.12 നാണ് ഐ.എക്‌സ്- 348 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്

180 expats from abu dhabi  karipur airport news  calicut international airport news  abu dhabi karipur air india flight  covid special flight from abu dhabi news  കൊവിഡ് പ്രത്യേക വിമാനം അബുദബി  അബുദബി കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം  അബുദബി പ്രവാസികള്‍ കരിപ്പൂരില്‍
അബുദബി വിമാനം
author img

By

Published : May 17, 2020, 8:07 AM IST

Updated : May 17, 2020, 8:31 AM IST

മലപ്പുറം: അബുദബിയില്‍ നിന്ന് 180 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തി. ഐ.എക്‌സ്- 348 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പ്രത്യേക വിമാനം പുലര്‍ച്ചെ 2.12നാണ് പറന്നിറങ്ങിയത്. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസര്‍കോട് - രണ്ട്, കണ്ണൂര്‍ - ഏഴ്, കൊല്ലം - രണ്ട്, കോഴിക്കോട് - 49, പാലക്കാട് - 15, വയനാട് - 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. ഇവരെ കൂടാതെ തമിഴ്‌നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.

അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെത്തി

എയ്‌റോ ബ്രിഡ്‌ജില്‍വച്ചു തന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്‌മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ക്വാറന്‍റൈന്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവക്ക് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്‍റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും മാറ്റി. തുടര്‍ ചികിത്സക്കെത്തിയവരെ ആശുപത്രികളിലേക്കും മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കും പ്രവേശിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

Last Updated : May 17, 2020, 8:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.