ETV Bharat / city

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചിലും കട്ടപ്പനയില്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെങ്ങും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധം  യൂത്ത് കോണ്‍ഗ്രസ്  കോഴിക്കോട്‌  ഇടുക്കി  youth congress protests against chief minister  youth congress protests
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെങ്ങും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
author img

By

Published : Aug 28, 2020, 1:51 PM IST

Updated : Aug 28, 2020, 4:58 PM IST

ഇടുക്കി/കോഴിക്കോട്/തൃശൂര്‍/വയനാട്‌‌: അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോഴിക്കോട്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചിലും കട്ടപ്പനയില്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെങ്ങും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പൊലീസ്‌ ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്‌ പ്രതിഷേധക്കാര്‍ ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ കോഴിക്കോട്‌ മാവൂര്‍ റോഡ്‌ ഉപരോധിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ടി. എൻ പ്രതാപൻ എം.പി മാർച്ചിൽ പങ്കെടുത്തു. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വയനാട് എസ്.പി ഓഫീസിലേക്ക്‌ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ്‌ ലാത്തി വീശിയതിനെ തുടര്‍ന്ന് മുൻ എം.എൽ.എ എൻ.ഡി അപ്പച്ചനുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കെ. സുധാകരൻ എം.പി മാർച്ച്‌ ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ സമരക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ പിന്തിരിയാതെ വന്നപ്പോൾ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്‌‌ റിജിൽ മക്കുറ്റി, ജില്ലാ പ്രസിഡന്‍റ് സുദീപ് ജയിംസ്, ഫർഹാൻ, ഷിബു എന്നിവർക്ക് പരുക്കേറ്റു. എൻ.ഐ.എ അന്വേഷണം ഭയന്ന് സെക്രട്ടേറിയറ്റിലെ ഫയലുകൾ തീയിട്ട മുഖ്യമന്ത്രി രാജിവെയ്ക്കുക എന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു.

Last Updated : Aug 28, 2020, 4:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.