കോഴിക്കോട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് 46 ലക്ഷം കവർന്ന കേസിൽ പുനരന്വേഷണം. വടകര കൈനാട്ടിയിൽ ആക്രമണത്തിൽ പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. വടകര പൊലീസ് എസ്എച്ച്ഒ നൽകിയ അപേക്ഷയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നാദാപുരത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് കോടതിയിൽ വാദിച്ചു.
ഡിവൈഎഫ്ഐ മുൻ കല്ലാച്ചി മേഖല സെക്രട്ടറിക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സ്വർണ വ്യാപാരി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. 2019 ഓഗസ്റ്റിലാണ് സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം കവർന്നത്.
ALSO READ: പട്ടാപ്പകൽ കടയിൽ മോഷണം: യുവാവ് പിടിയിൽ