വേനലില്‍ കരിഞ്ഞുണങ്ങി കോഴിക്കോട് സരോവരം പാർക്ക് - സരോവരം ബയോപാർക്ക്
ചെടികൾ നനയ്ക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്തവേനലിൽ പാർക്ക് ചെടികളുടെ ശവപ്പറമ്പായി മാറും
Intro:
കോഴിക്കോട് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിന്‍റെ ശോചനീയവസ്ഥ കണ്ടിട്ടും ഉത്തരവാദിത്തപ്പെട്ടവർക്ക് അനക്കമില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ ബയോപാർക്ക് ഒാര്‍മ്മയില്‍ മാത്രമാകും.
ദിവസം കൂടുംതോറും വേനൽചൂട് വര്‍ദ്ധിക്കുകയാണ്. അതിനു മുന്നേ സരോവരം ബയോ പാർക്കിലെ ചെടികൾ ഉണങ്ങി കരിയാൻതുടങ്ങി. പാർക്കിൽ വലിയ കിണറും ധാരാളം വെള്ളവുമുണ്ടെങ്കിലും നനയ്ക്കാൻ ആരുമില്ല. ബയോപാർക്ക് ഉണങ്ങി കരിയുമ്പോഴും ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുകയാണ്. പാർക്കിലെ ചെടികൾ നനയ്ക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും മാസങ്ങളിലെ കടുത്തവേനലിൽ വലിയ വില നൽകേണ്ടി വരും.
VO
കണ്ടൽക്കാടുകളും മറ്റു മരങ്ങളും സസ്യങ്ങളുമുളള ജൈവ ഉദ്യാനം വേണ്ടവിധം പരിപാലനം ലഭിക്കാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. പാർക്കിലെ പലഭാഗത്തും പുല്ലും ചെടിയും വെച്ച് മനോഹരം ആക്കിയിരുന്നു . അതെല്ലാം വെള്ളമില്ലാതെ ഉണങ്ങി. പ്രധാന കവാടത്തിന് മുകൾഭാഗത്ത് സ്ഥാപിച്ച ടാങ്കിലേക്ക് പമ്പിംഗ് മുടങ്ങിയിട്ട് കാലമേറെയായി. പിന്നെ ശേഷിക്കുന്നത് ഒരു പൈപ്പാണ്. അതിൽനിന്നും വെള്ളമെടുത്ത് എല്ലാഭാഗത്തും നനയ്ക്കുക സാധ്യമല്ല. പാർക്കിലെ കിണറ്റിൽ ജലമുണ്ട്. അതു പമ്പുചെയ്തു ചെടികൾ നനയ്ക്കാൻ നടപടിയെടുക്കാനുള്ള മനസ്സാണ് വേണ്ടത്. സോഷ്യൽ ഫോറസ്ട്രി വിഭാഗം ഔഷധസസ്യങ്ങളുടെ വിവരണകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ചെടികൾ ചട്ടികളിൽ വെച്ചു അവയുടെ വിവരണം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് .ഇപ്പോൾ ചട്ടികളിൽ ഉണങ്ങിവരണ്ട മണ്ണു മാത്രമാണ് ബാക്കിയുള്ളത്.
പാർക്ക് തുടങ്ങിയ കാലം മുതൽ നിർമ്മാണം പൂർത്തിയാക്കി പൂട്ടിയിട്ട മൂന്നു കെട്ടിടങ്ങളുണ്ട് കഫ്റ്റീരിയ, വാണിജ്യ സ്റ്റാളുകൾ, ഓഡിറ്റോറിയം എന്നിവയാണവ. കുട്ടികൾക്കായി നിർമിച്ച പാർക്കിന്‍റെ അവസ്ഥ അതിശോചനീയമാണ്. തടാകത്തിൽ ബോട്ടിംഗ് നിലച്ചിട്ട് വർഷങ്ങളായി. ജെട്ടി ഇപ്പോൾ പുതുക്കി പണിതിട്ടും ബോട്ടിംഗ് ആരംഭിച്ചിട്ടില്ല. തകർന്ന പല ബോട്ടുകളും തടാകത്തിൽ തന്നെയാണുള്ളത്. ബോട്ട് ക്ലബ് ആണെങ്കിൽ കാടുകയറിയ പാഴ്‌വസ്തുക്കൾ നിറഞ്ഞു അലങ്കോലമായി കിടക്കുന്നു. രാവിലെ പാർക്കിൽ നടക്കാൻ എത്തുന്നവരുടെ കൂട്ടായ്മ മുൻപു പാർക്കിലെ ഇരിപ്പിടങ്ങൾ പെയിൻറ് ചെയ്തു സംരക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പല ഇരിപ്പിടങ്ങളും തകർന്ന അവസ്ഥയിലാണ്.
സരോവരം ബയോപാർക്കിന്‍റെ അവസ്ഥയ്ക്ക് എതിരെ ടി പി സജീന്ദ്ര ബാബുവിനെ നേതൃത്വത്തിൽ സരോവരം ഗ്രീൻ എക്സ് പ്രസ് ട്രസ്റ്റ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പങ്കാളിത്തം അധികൃതർക്ക് ആവശ്യമില്ലെന്ന് ഒരു അഭ്യൂഹവും ഉണ്ട്. നാട്ടുകാരുടെ സഹകരണം ആവശ്യമില്ലെന്ന നിലപാട് ഡിടിപിസിക്കില്ലെന്നും നാട്ടുകാരെ പങ്കെടുപ്പിച്ചു ജനകീയ കമ്മിറ്റിയുണ്ടാക്കി പാർക്ക് സംരക്ഷിക്കുന്ന കാര്യം ആലോചിക്കുമെന്നും ഡിടിപിസി സെക്രട്ടറി സി.പി ബീന പറഞ്ഞു.
byte
DTP Secretary C.P Beena
പാർക്കിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി നടപടി എടുക്കുമ്പോഴേക്കും സരോവരം ബയോ പാർക്ക് എന്നെന്നേക്കുമായി ഉണങ്ങി കരിഞ്ഞേക്കാം. ഈ ജൈവ ഉദ്യാനം ഇനി എത്ര കാലത്തേക്ക് ഉണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്.
Conclusion: