ETV Bharat / city

കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ - കെഎസ്ആർടിസി ശമ്പളം വൈകുന്നതിൽ പ്രതിഷേധം

ശമ്പള പ്രതിസന്ധിയെ തുടർന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കിയത്

salary issue ksrtc employees on strike  ksrtc salary issue  ksrtc employees on strike  കെഎസ്ആർടിസി പണിമുടക്ക്  കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ  ശമ്പള പ്രതിസന്ധി കെഎസ്ആർടിസി പണിമുടക്ക്  കെഎസ്ആർടിസി ശമ്പളം വൈകുന്നതിൽ പ്രതിഷേധം  കെഎസ്ആർടിസി പണിമുടക്ക് സംഘടനകൾ
കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ
author img

By

Published : May 6, 2022, 3:54 PM IST

കോഴിക്കോട്: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. 24 മണിക്കൂര്‍ സൂചന പണിമുടക്കാണ് സംഘടനകൾ നടത്തുന്നത്. വെള്ളിയാഴ്‌ച (06.05.2022) രാത്രി 12 മണിവരെയാണ് സമരം.

കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ

ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്, ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. എന്നാല്‍, സിഐടിയു പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്. വടകരയിൽ നിന്നുള്ള 11 സർവീസുകൾ റദ്ദാക്കി. കോഴിക്കോട് നിന്ന് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്. സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. കൂടുതല്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത് യാത്രാ പ്രതിസന്ധി രൂക്ഷമാകും.

എന്നാൽ സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്‍റെ ബസുകളും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കി.

Also read: കെഎസ്‌ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി, പെരുവഴിയിലായി യാത്രക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.