കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത്ത് ചമക്കൽ കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ജമ്പിച്ചി മോയിനിന്‍റെ കൂടത്തായിയിലെ വീട്ടിലും കടയിലും പൊലീസ് പരിശോധന നടത്തി. ജോളിക്ക് വ്യാജ ഒസ്യത്ത് തരപ്പെടുത്തി കൊടുക്കാൻ ജമ്പിച്ചി മോയിൻ നടത്തിയ ഇടപെടലിന്‍റെ രേഖകൾ കണ്ടെടുക്കാനാണ് പൊലീസ് പരിശോധന.
വ്യാജ ഒസ്യത്ത് ചമയ്ക്കുന്നതിന് ഇമ്പിച്ചിയും ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ ജയശ്രീയും തന്നെ സഹായിച്ചുവെന്ന് ജോളി നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ജയശ്രീയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു.