ETV Bharat / city

കോഴിക്കോട്ട് കാറുമായി പ്ലസ് ടു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം, ബൈക്കിനെ ഇടിച്ചിട്ടു ; കേസ്

പ്ലസ്‌ടു പരീക്ഷ അവസാനിച്ചതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വാഹന പ്രകടനത്തിനിടെയാണ് അപകടം

മലബാര്‍ ക്രിസ്‌ത്യന്‍ കോളജ് വിദ്യാര്‍ഥികള്‍ അഭ്യാസ പ്രകടനം  കോഴിക്കോട് കോളജ് വിദ്യാര്‍ഥികള്‍ വാഹന പ്രകടനം  kozhikode students vehicle stunt  plus two students dangerous car show in kozhikode  car hit bike in college ground in kozhikode  കോഴിക്കോട് കോളജ് കാര്‍ ബൈക്കിലിടിച്ചു
കോഴിക്കോട് കാറിന്‍റെ ബോണറ്റിലിരുന്ന് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം; കാര്‍ സ്‌കിഡ് ചെയ്‌ത് ബൈക്കിലിടിച്ചു, കേസെടുത്ത് വാഹന വകുപ്പ്
author img

By

Published : Mar 24, 2022, 4:24 PM IST

കോഴിക്കോട് : അപകടകരമായ വാഹന അഭ്യാസ പ്രകടനവുമായി കോഴിക്കോട് മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലെ ഒരു സംഘം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍. കാർ ഒരു ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.

കോളജ് മൈതാനത്തായിരുന്നു സംഭവം. പ്ലസ്‌ടു പരീക്ഷ അവസാനിച്ചതിനെ തുടർന്നുള്ള ആഘോഷത്തിന്‍റെ ഭാഗമായിരുന്നു സാഹസ പ്രകടനം. കാറിന്‍റെ ബോണറ്റില്‍ ഉള്‍പ്പടെ ഇരുന്നാണ് വിദ്യാര്‍ഥികള്‍ മൈതാനത്തെത്തിയത്.

കാറിലും ബൈക്കിലുമായി വിദ്യാർഥികളുടെ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യം

Also read: ശ്വാസം നിലച്ച 13 സെക്കൻഡ്..! അവിശ്വസനീയം ഈ കുഞ്ഞിന്‍റെ രക്ഷപ്പെടല്‍

സാഹസിക പ്രകടനത്തിനിടെ സ്‌കിഡ് ചെയ്‌ത കാര്‍ മൈതാനത്തുണ്ടായിരുന്ന ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. അപകടകരമായി വാഹനമോടിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.