ETV Bharat / city

ജൈവവും മായം; ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ചെടിയുടെ കുരു - കോഴിക്കോട്

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിച്ച് വിതരണം ചെയ്ത ജൈവവളത്തിലാണ് തട്ടിപ്പ്.

ജൈവ വളത്തിലും മായം; ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ചെടിയുടെ കുരു
author img

By

Published : Aug 2, 2019, 4:22 PM IST

Updated : Aug 2, 2019, 5:05 PM IST

കോഴിക്കോട്: ജൈവവളത്തിന്‍റെ പേരിലും കർഷകർ വഞ്ചിക്കപ്പെടുന്നതായി പരാതി. ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ചെടിയുടെ കുരു. രാസവള പ്രയോഗം മൂലം ജനങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാലാണ് കർഷകർ ജൈവകൃഷിയിലേക്ക് ചുവടുമാറ്റിയത്. എന്നാൽ ജൈവവളത്തിലും മായമെന്ന് കര്‍ഷകര്‍ പറയുന്നു. ജൈവവളമായി ഉപയോഗിക്കാന്‍ ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ആട്ടിൻ കാഷ്ഠം പോലെ തോന്നിക്കുന്ന ചെടിയുടെ കുരു കലര്‍ത്തിയ മിശ്രിതമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിച്ച് വിതരണം ചെയ്ത ജൈവവളത്തിലാണ് ഈ തട്ടിപ്പ്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ സ്വദേശി കരുപ്പാക്കോളിൽ ഗോപാലനാണ് ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടത്.

ജൈവവും മായം; ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ചെടിയുടെ കുരു

ഗോപാലന്‍ ഇരുപത് ചാക്ക് ആട്ടിൻ കാഷ്ഠം വാങ്ങിയിരുന്നു. ഇതിലാണ് ചെടിയുടെ കുരു കൂടി കലര്‍ത്തിയതായി കണ്ടത്. തെങ്ങിന്‍ തടത്തില്‍ വിതറിയ മിശ്രിതം ഇപ്പോള്‍ മുളച്ച് പൊന്തിയിരിക്കുകയാണ്. ഇതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി കര്‍ഷകന്‍ അറിയുന്നത്. 280 രൂപ ഒരു ചാക്കിന് നൽകിയാണ് ജൈവവളം വാങ്ങിയത്. തെങ്ങിന് വളപ്രയോഗം നടത്തിയ കർഷകനിപ്പോൾ പുതുതായി മുളച്ചു വന്ന തൈകൾ പറിച്ചു മാറ്റാൻ കൂലി കൊടുക്കേണ്ട അവസ്ഥയിലാണ്.

Intro:ജൈവവളം തട്ടിപ്പ് കർഷകർക്ക് ആട്ടിൻ' കാഷ്ഠത്തിൽ മുള പൊടിBody:ജൈവവളത്തിന്റെ പേരിലും കർഷകർ വഞ്ചിക്കപ്പെടുന്നു,
ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ചെടിയുടെ കുരു
: രാസവള പ്രയോഗം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് കർഷകർ ജൈവകൃഷിയിലേക്ക് ചുവട് മാറ്റിയത്. എന്നാൽ ജൈവവളവും ഇപ്പോൾ വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. ജൈവവളമായി ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ആട്ടിൻ കാഷ്ഠം പോലെ തോന്നിക്കുന്ന ഏതൊ ചെടിയുടെ കരുവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിച്ച് വിതരണം ചെയ്യുന്ന ജൈവവളത്തിലാണ് ഈ തട്ടിപ്പ്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ സ്വദേശി കരുപ്പാക്കോളിൽ ഗോപാലനാണ് ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടത്. തന്റെ തെങ്ങിൻ തടത്തിൽ ഇടാനായി ഇദ്ധേഹം വാങ്ങിയ 20 ചാക്ക് " ആട്ടിൻ കാഷ്ഠമാണ് " ഇപ്പോൾ മുളച്ച് പൊന്തിയിരിക്കുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. 280 വീതം രൂപ നൽകിയാണ് ഗോപാലൻ വളം വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം വളത്തിന് മുളവന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസിലായതെന്ന് ഗോപാലൻ പറഞ്ഞു. തെങ്ങിന് വളപ്രയോഗം നടത്തിയ ഈ കർഷകനിപ്പോൾ പുതുതായി മുളച്ചു വന്ന തൈകൾ പറിച്ചു മാറ്റാൻ കൂലി കൊടുക്കേണ്ട അവസ്ഥയിലാണ്.Conclusion:ബൈറ്റ്: ഗോപാലൻ: കർഷകൻ
ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Aug 2, 2019, 5:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.