ETV Bharat / city

നിരീക്ഷണ ക്യാമറയോ മതിയായ ജീവനക്കാരോ ഇല്ല; ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്‌ചകള്‍

പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലിക മന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ

ചിൽഡ്രൻസ് ഹോം സുരക്ഷ വീഴ്‌ച  വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോം  കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം ബാലക്ഷേമ സമിതി  no safety measures at kozhikode childrens home  vellimadukunnu childrens home latest
നിരീക്ഷണ ക്യാമറയോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല; ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്‌ചകള്‍
author img

By

Published : Jan 29, 2022, 8:52 PM IST

കോഴിക്കോട്: ആറ് പെൺകുട്ടികൾ ചാടി രക്ഷപ്പെട്ട വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നത് തികഞ്ഞ സുരക്ഷ വീഴ്‌ചയില്‍. ഇവിടെ മികച്ച സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിർദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലിക മന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ.

ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്‌ചകള്‍

സുരക്ഷ ഒരുക്കുന്നതിന് തടസം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ. ആറ് പെൺകുട്ടികൾ ബാലിക മന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷ വീഴ്‌ചകള്‍ ഓരോന്നായി പുറത്ത് വരുന്നത്.

മതിയായ സുരക്ഷ സംവിധാനമില്ല

17 വയസ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന മന്ദിരത്തിന് വേണ്ടത്ര സുരക്ഷ സംവിധാനം ഒരുക്കിയിട്ടില്ല. പല കാരണങ്ങളാൽ വീട്ടിൽ ഒപ്പം നിർത്താൻ പറ്റാത്ത പെൺകുട്ടികളുടെ അഭയ കേന്ദ്രമാണിത്. 18 വയസ് പൂർത്തിയായാൽ രക്ഷിതാക്കളുടെ അടുത്തേക്ക് തന്നെ അയക്കും.

ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. പ്രധാന കവാടം വഴി ആർക്കും എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ഈ വളപ്പിൽ മറ്റ് പല സ്ഥാപനങ്ങളും ഉള്ളതിനാൽ അവിടങ്ങളിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അകത്ത് കടക്കുന്നത്. നിരീക്ഷിക്കാൻ ആവശ്യത്തിന് സുരക്ഷ ജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല.

ജെൻഡർ പാർക്ക് അടക്കമുള്ള പൊതു ഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നിരീക്ഷണ ക്യാമറ വേണമെന്ന ആവശ്യം ചെവിക്കൊള്ളാനും ആരുമില്ല. നേരത്തെയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസംഗത പുലർത്തുകയാണ്.

Read more: ചില്‍ഡ്രൻസ് ഹോമിലെ പെണ്‍കുട്ടികള്‍: ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ അറസ്റ്റില്‍, മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.