ETV Bharat / city

'ആര്‍.എസ്.എസ് ഗ്യാങ്ങ്' ; ആനി രാജയുടെ പ്രസ്താവന സിപിഐക്ക് പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലെന്ന് എം.ടി രമേശ് - ബിജെപി

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു സി.പി.ഐ നേതാവ് ആനി രാജയുടെ വിമര്‍ശനം

MT RAMESH ABOUT THE STATEMENT OF ANNIIE RAJA  MT RAMESH  ANNIIE RAJA  ആനി രാജ  എം.ടി രമേശ്  ആനി രാജയുടെ പ്രസ്താവന  സിപിഐ  കേരള പൊലീസ്  ബിജെപി  മുട്ടിൽ മരം മുറി
ആനി രാജയുടെ പ്രസ്താവന സിപിഐക്ക് കേരള പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ; എം.ടി രമേശ്
author img

By

Published : Sep 2, 2021, 4:31 PM IST

കോഴിക്കോട് : സിപിഐക്ക് കേരള പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിൻ്റെ തെളിവാണ് ആനി രാജയുടെ പ്രസ്താവനയെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ കഴിഞ്ഞ ദിവസത്തെ വിമര്‍ശനം.

സി.പി.ഐയുടെ ആക്ഷേപം ആർ.എസ്.എസിൻ്റെ ചെലവിൽ നടത്തരുതെന്ന് എംടി രമേശ് പറഞ്ഞു. ആർ.എസ്.എസ് സേനകളിൽ നുഴഞ്ഞ് കയറാറില്ല. മുട്ടിൽ മരം മുറി കേസിൽ പ്രതിക്കൂട്ടിലായ സിപിഐ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. സിപിഐ നേതാവിൻ്റെ സംശയത്തിന് മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടതെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

ആനി രാജയുടെ പ്രസ്താവന സിപിഐക്ക് കേരള പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ; എം.ടി രമേശ്

ALSO READ: കോഴിക്കോട് ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പൊലീസിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്നും ആനി രാജ ആരോപിച്ചിരുന്നു. അതേസമയം അവരുടെ പ്രസ്താവനയെ സിപിഐ നേതൃത്വം തള്ളുകയാണുണ്ടായത്. ആനി രാജയുടെ വാദത്തോട് യോജിപ്പില്ലെന്നും ഒമ്പതാം തിയ്യതി സംസ്ഥാന എക്സിക്യുട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഐ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.