ETV Bharat / city

പുതിയ സംസ്ഥാന കമ്മിറ്റിയുമായി 'ഹരിത' ; ആയിശ ബാനു സംസ്ഥാന പ്രസിഡന്‍റ് - എംഎസ്എഫ്

വിവിധ ജില്ല മുസ്ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന്‌ സംസ്ഥാന കമ്മിറ്റി

haritha new state committee  msf womens wing haritha new state committee  haritha  msf  എം.എസ്.എഫ്  ഹരിത  ആയിശ ബാനു  മുസ്ലീംലീഗ്  എംഎസ്എഫ്  വനിത കമ്മീഷൻ
പുതിയ സംസ്ഥാന കമ്മിറ്റിയുമായി 'ഹരിത' ; ആയിശ ബാനു സംസ്ഥാന പ്രസിഡന്‍റ്
author img

By

Published : Sep 12, 2021, 5:27 PM IST

കോഴിക്കോട് : എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'ക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. മലപ്പുറത്ത് നിന്നുള്ള ആയിശ ബാനു പി.എച്ച് ആണ് പുതിയ പ്രസിഡന്‍റ്. റുമൈസ റഫീഖ് (കണ്ണൂർ) ആണ് ജനറൽ സെക്രട്ടറി. നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ.

അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫർസാന (എറണാകുളം) എന്നിവരാണ് സെക്രട്ടറിമാർ. നയന സുരേഷ് (മലപ്പുറം) ട്രഷററാകും. സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരം വിവിധ ജില്ല മുസ്ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ALSO READ: 'ഹരിത': ലീഗ് നിലപാടിൽ മനം മടുത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മിനാ ജലീൽ

എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടെന്ന് കാണിച്ച് 'ഹരിത' വനിത കമ്മിഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി പിൻവലിക്കാൻ 'ഹരിത' നേതാക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി 'ഹരിത' സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.