ETV Bharat / city

'' ഇനിയെന്നെ അപമാനിക്കാൻ ബാക്കിയില്ല '' : മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എംകെ രാഘവൻ - എം കെ രാഘവൻ

ആരോപണത്തിന് പിന്നിൽ സിപിഎം ആണന്നും, വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ എംകെ രാഘവൻ ആരോപിക്കുന്നു.

എം കെ രാഘവൻ
author img

By

Published : Apr 4, 2019, 7:03 PM IST

ഹിന്ദി ന്യൂസ് ചാനൽ പുറത്തു വിട്ട അഴിമതി ആരോപണത്തില്‍മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. "ഇനി തന്നെ അപമാനിക്കാൻ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും" ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും എം കെ രാഘവൻ ആരോപിച്ചു.

നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ലന്നും മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് എം കെ രാഘവൻ പറഞ്ഞു. ദേശാഭിമാനിയിൽ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍റെ വാർത്താ സമ്മേളനം തുടങ്ങിയത്. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മാണ് ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവൻ ആരോപിക്കുന്നു.

സംഭത്തിൽ കോഴിക്കോട് ജില്ലാ നേതൃത്വം മറുപടി പറയണമെന്നും ദില്ലിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്‍റ് ചെയ്യുകയായിരുന്നും എം കെ രാഘവൻ പറഞ്ഞു.

Intro:Body:

ഹിന്ദി ന്യൂസ് ചാനൽ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. ഇനി തന്നെ അപമാനിക്കാൻ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും എം കെ രാഘവൻ ആരോപിച്ചു. 

''ഇനിയെന്നെ അപമാനിക്കാൻ ബാക്കിയില്ല. നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ല ...'', മാധ്യമങ്ങൾക്ക് മുന്നിൽ എം കെ രാഘവൻ പൊട്ടിക്കരഞ്ഞു.

പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവൻ ആരോപിച്ചു. സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ദില്ലിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്‍റ് ചെയ്യുകയായിരുന്നെന്നാണ് ആരോപണം.

ദേശാഭിമാനിയിൽ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍റെ വാർത്താ സമ്മേളനം തുടങ്ങിയത്. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലുള്ള പാർട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവൻ ആരോപിച്ചു.

സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ദില്ലിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്‍റ് ചെയ്യുകയായിരുന്നെന്നാണ് ആരോപണം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.