ETV Bharat / city

ആശങ്ക വേണ്ട; കോഴിക്കോട് ജില്ല സുസജ്ജമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ - ak saseendran latest news

കോഴിക്കോട് ജില്ലയിലെ കോവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.

ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്ത  കോഴിക്കോട് ജില്ല സുസജ്ജമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്ത  കോഴിക്കോട് കൊവിഡ് പുതിയ വാര്‍ത്ത  calicut covid latest news  ak saseendran latest news  calicut is well equipped with beds and oxygen news
കോഴിക്കോട് ജില്ല സുസജ്ജമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
author img

By

Published : May 7, 2021, 3:18 PM IST

കോഴിക്കോട്: യാതൊരു ആശങ്കകള്‍ക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലയിലെ കൊവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങൾ ജില്ലയില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പരിപൂര്‍ണ്ണമായി സഹകരിക്കണമെന്നും രോഗവ്യാപനം തടയാന്‍ സ്വയം നിയന്ത്രണമാണ് നിലവിലുള്ള മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more: മുഴുവൻ കൊവിഡ് രോഗികൾക്കും ചികിത്സ ഉറപ്പാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

കൊവിഡ് രോഗ ചികിത്സക്കായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 42 ആശുപത്രികളാണ് ഇപ്പോള്‍ നീക്കി വെച്ചിട്ടുള്ളത്. 2844 ബെഡ്ഡുകള്‍ ഉള്ളതില്‍ 25 ശതമാനവും 318 ഐസിയു ബെഡ്ഡുകള്‍ ഉളളതില്‍ 12.3 ശതമാനവും ഒഴിവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1500 ബെഡ്ഡുകള്‍ ഉളളതില്‍ 500 എണ്ണമാണ് കൊവിഡ് ചികിത്സക്ക് നീക്കിവെക്കുന്നത്. 550 ബെഡ്ഡിന്‍റെ ശേഷിയുള്ള പി എം എസ് എസ് വൈ ബ്ലോക്കില്‍ നിലവില്‍ 160 ബെഡ്ഡാണ് ഉപയോഗിക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന ഓക്‌സിജന്‍ ടാങ്ക് പൂര്‍ണ്ണ സജ്ജമാകുന്നതോടെ 400 ബെഡ്ഡുകള്‍ക്ക് ഓക്‌സിജന്‍ ലൈന്‍ ബന്ധമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

550 പുതിയ ഓക്‌സിജന്‍ ലൈന്‍ ബെഡ്ഡുകള്‍ സജ്ജമായി

ജില്ലയില്‍ പുതുതായി 850 ഓക്‌സിജന്‍ ലൈന്‍ ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതില്‍ 550 എണ്ണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു യോഗത്തില്‍ അറിയിച്ചു. ആകെ 3200 ഓക്‌സിജന്‍ ലൈന്‍ ബെഡ്ഡുകള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ സജ്ജമാണ്. കൊയിലാണ്ടി ആശുപത്രിയില്‍ 85 ബെഡ്ഡുകള്‍ക്ക് ഓക്‌സിജന്‍ സൗകര്യമുണ്ട്. ബാലുശ്ശേരിയില്‍ നാല്‍പ്പതും താമരശ്ശേരിയില്‍ അറുപതും ഫറോക്കില്‍ 25 ബെഡ്ഡുകളും ഉണ്ട്. ഫറോക്കിലെ ഇഎസ്ഐ ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവിടെ 100 ഓക്‌സിജന്‍ ബെഡ്ഡുകളുണ്ടാവും. എഫ്എല്‍ടിസികളിലും ഡിസിസികളിലുമായി 5000 ബെഡ്ഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി ജയശ്രീ, ജില്ലാ പൊലീസ് മേധാവികളായ എവി ജോര്‍ജ്, ഡോ എ ശ്രീനിവാസ്, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ എ നവീന്‍ എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.