ETV Bharat / city

വീണ്ടും സമരത്തിനൊരുങ്ങി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി

ബജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം.

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്
author img

By

Published : Feb 6, 2019, 10:53 PM IST

ഇടവേളക്ക് ശേഷം വീണ്ടും സമരവുമായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി രംഗത്ത്. സംസ്ഥാന ബജറ്റിൽ റോഡ് വികസനത്തിനത്തിനായി പണം അനുവദിക്കാത്തതാണ് ആക്ഷൻ കമ്മിറ്റിയെ വീണ്ടും സമരമുഖത്ത് എത്തിക്കുന്നത്.

റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് മൂന്ന് ബജറ്റുകളിലായി വകയിരുത്തുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡിനായി ഒരു പൈസപോലും നീക്കി വച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 11 ന് കളക്ടറേറ്റിന് മുന്നില്‍ ഉപവാസത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.

നേരത്തെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമായതോടെ ജനപ്രതിനിധികൾ ഇടപെടുകയും സർക്കാരിൽ നിന്ന് അനുകൂല തിരുമാനം ഉണ്ടാകുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം കടലാസിൽ മാത്രം ഒതുങ്ങിയതോടെയാണ് വീണ്ടും സമരവുമായി മുന്നോട്ടുപോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്
undefined

Intro:ഇടവേളക്ക് ശേഷം വീണ്ടും മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി സമരവുമായി രംഗത്തെത്തുന്നു. സംസ്ഥാന ബജറ്റിൽ റോഡ് വികസനത്തെ കുറിച്ച് പരാമർശിക്കാത്ത അതിനെതുടർന്നാണ് ആക്ഷൻ കമ്മിറ്റി വീണ്ടും സമരമുഖത്ത്.

Body:സംസ്ഥാന ബജറ്റിൽ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി നീക്കി വയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങൾ വീണ്ടും സമരത്തിനിറങ്ങുന്നത്. റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് 3 ബജറ്റുകളിൽ ആയി വകയിരുത്തും എന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡിനായി ഒരു പൈസപോലും നിക്കി വെക്കാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 11ന് കളക്ടറേറ്റ് പടിക്കൽ ഉപവാസത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.

Conclusion:നേരത്തെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമായതോടെയാണ് വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് സർക്കാരിനെക്കൊണ്ട് അനുകൂലതീരുമാനം എടുത്തിരുന്നത്. തീരുമാനം കടലാസിൽ മാത്രം ഒതുങ്ങിയ തോടെയാണ് വീണ്ടും സമരവുമായി മുന്നോട്ടുപോകാൻ ആക്ഷൻ കമ്മിറ്റി രംഗത്തെത്തുന്നത്.

ഇ ടി വി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.