ETV Bharat / city

കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് ആരംഭിച്ചു

കൊവിഡ് ഭീതി ഒഴിയുന്നതിന് മുമ്പ് തന്നെ പൊതുഗതാഗതത്തിന് അനുമതി നൽകിയത് രോഗ വ്യാപനത്തിന് കാരണമായേക്കുമോ എന്ന ആശങ്കയുണ്ട്

കെഎസ്ആര്‍ടിസി വാര്‍ത്തകള്‍  സ്വകാര്യ ബസുകള്‍ വാര്‍ത്തകള്‍  കോഴിക്കോട് ബസ് സര്‍വീസ് വാര്‍ത്തകള്‍  kozhikode bus service news  bus service news malayalam
കെഎസ്ആര്‍ടിസിയും, സ്വകാര്യ ബസുകളും സര്‍വീസ് ആരംഭിച്ചു
author img

By

Published : May 20, 2020, 1:22 PM IST

കോഴിക്കോട്: ജില്ലക്ക് അകത്തുള്ള പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നൽകിയതോടെ കോഴിക്കോട് ജില്ലയിൽ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചു. വളരെ ചുരുക്കം ബസുകൾ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒരു സീറ്റിൽ ഒരു യാത്രക്കാരൻ എന്ന നിലക്കാണ് സർവീസ് നടക്കുന്നത്. യാത്രക്കാരുടെ എണ്ണം കുറച്ചതിന്‍റെ ഭാഗമായി മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 രൂപയായി സര്‍ക്കാര്‍ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വര്‍ധനവ് കൊണ്ട് നഷ്ടത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. ഇതോടെ പകുതിയിലധികം ബസ് ഉടമകളും സ്റ്റോപ്പേജിന് അനുമതിയും നൽകിയിരുന്നു. വളരെ കുറച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്.

കെഎസ്ആര്‍ടിസിയും, സ്വകാര്യ ബസുകളും സര്‍വീസ് ആരംഭിച്ചു

കെ.എസ്.ആര്‍.ടി.സി സർവീസ് ആരംഭിച്ചത് മലയോര മേഖലക്ക് വലിയ ആശ്വാസമാകും. അതേ സമയം കൊവിഡ് ഭീതി ഒഴിയുന്നതിന് മുമ്പ് തന്നെ പൊതുഗതാഗതത്തിന് അനുമതി നൽകിയത് രോഗ വ്യാപനത്തിന് കാരണമായേക്കുമോ എന്ന ആശങ്കയുണ്ട്. സർവീസ് ആരംഭിച്ച ബസുകളിൽ സാനിറ്റൈസർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.