ETV Bharat / city

ഒരു മണിക്കൂറില്‍ 910 കൈകളില്‍ മെഹന്തി ; പുതുവത്സര ദിനത്തില്‍ ഗിന്നസ് റെക്കോഡ് തിളക്കത്തില്‍ ആദിത്യ - kozhikode native mehendi guinness world record

നിലവിലെ റെക്കോഡായ 600 കൈകളിലെ മെഹന്തിയിടൽ കേവലം 40 മിനുട്ട് കൊണ്ട് ആദിത്യ മറികടന്നു

മെഹന്തി ഗിന്നസ് റെക്കോഡ്  കടലുണ്ടി സ്വദേശി ഗിന്നസ് ബുക്ക്  ആദിത്യ മെഹന്തി റെക്കോഡ്  kozhikode native mehendi guinness world record  guinness record in mehendi
ഒരു മണിക്കൂറില്‍ 910 കൈകളില്‍ മെഹന്തി; പുതുവത്സര ദിനത്തില്‍ ഗിന്നസ് റെക്കോഡ് തിളക്കവുമായി ആദിത്യ
author img

By

Published : Jan 1, 2022, 5:47 PM IST

കോഴിക്കോട് : പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇതിലും മികച്ച തുടക്കം വേറെന്തുണ്ട്. ഏറെ നാളത്തെ ഗിന്നസ് റെക്കോഡ് എന്ന സ്വപ്‌നമാണ് കടലുണ്ടി സ്വദേശി ആദിത്യ എവി പുതുവത്സര ദിനത്തില്‍ സാക്ഷാത്കരിച്ചത്. മെഹന്തിയിട്ടാണ് ആദിത്യ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ സ്വന്തം പേര് ചേര്‍ത്തത്.

ഒരു മണിക്കൂറിൽ 700 കൈകളിൽ മെഹന്തിയിട്ട് ഗിന്നസില്‍ ഇടം നേടാനായിരുന്നു ശ്രമം. എന്നാൽ 910 കൈകളിലാണ് ആദിത്യ മെഹന്തിയിട്ടത്. നിലവിലെ റെക്കോഡായ 600 കൈകളിലെ മെഹന്തിയിടൽ കേവലം 40 മിനുട്ട് കൊണ്ട് ആദിത്യ മറികടന്നു.

കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ സിഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രകടനം. രാവിലെ പത്ത് മണിയോടെ മത്സരം ആരംഭിച്ചു. പത്ത് മിനുട്ടിനുള്ളിൽ 120 കൈകളിലും ഇരുപതാം മിനുട്ടിൽ 264 കൈകളിലും ആദിത്യ മെഹന്തിയിട്ടു. നാൽപതാം മിനുട്ടിൽ 650 കൈകളിൽ മെഹന്തിയിട്ട് നിലവിലെ റെക്കോഡ് മറികടന്നു.

പുതുവത്സര ദിനത്തില്‍ ഗിന്നസ് റെക്കോഡ് തിളക്കവുമായി ആദിത്യ

Also read: മകരവിളക്ക്: സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്; ആദ്യദിനം ദർശനത്തിന് അരലക്ഷത്തോളം പേർ

അറുപതാം മിനുട്ടിൽ 910 കൈകൾ പിന്നിട്ട ആദിത്യയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ഇനി ഗിന്നസ് അധികൃതരുടെ അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണ് ആദിത്യ. നിലവിൽ പാകിസ്ഥാൻ സ്വദേശിയുടെ പേരിലാണ് റെക്കോഡുള്ളത്.

കൈത്തണ്ടയിൽ ഏഴ് ലോകാത്ഭുതങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ ഇതിനോടകം ഇടം നേടിയ ആദിത്യ ചിത്രകാരി കൂടിയാണ്. ആദിത്യയുടെ മെഹന്തിയിടൽ മത്സരം നേരിട്ട് കാണാനും പങ്കെടുക്കുന്നതിനുമായി സിഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലേക്ക് വിദ്യാർഥികളും നാട്ടുകാരും എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.