കോഴിക്കോട്: പേരാമ്പ്ര കായണ്ണയിൽ ഭക്ഷ്യവിഷ ബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ചടങ്ങിൽ പങ്കെടുത്ത 50ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ആരുടേയും ആരോഗ്യനില ഗുരുതരമല്ല. ഈ മാസം എട്ടാം തിയതിയാണ് വിവാഹ സൽക്കാരം നടന്നത്. ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇരുപതോളം കുട്ടികളാണ് വയറിളക്കവും പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.
വെള്ളത്തിൽ നിന്നാവാം വിഷബാധ ഉണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. പരിശോധന തുടരുകയാണെന്ന് ഡിഎംഒ അറിയിച്ചു.
Also read: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്