കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിനെയും അച്ഛൻ സഖറിയയെയും 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഷാജുവും അച്ഛൻ സഖറിയയും വടകര റൂറൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. 11മണിയോടെ ജോളിയെയും പിന്നീട് മാത്യുവിനെയും എസ്.പി ഓഫീസിൽ എത്തിച്ച് വെവ്വേറെ ചോദ്യം ചെയ്തിരുന്നു. ജോളിക്കൊപ്പവും ഇവരെ ചോദ്യം ചെയ്തു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജുവും അച്ഛൻ സഖറിയയും വീട്ടിലേക്കാണ് മടങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇരുവരും തയാറായില്ല. ഇരുവരെയും താല്‍ക്കാലികമായി മാത്രമാണ് വിട്ടയക്കുന്നതെന്ന് എസ്.പി കെ.ജി സൈമണ്‍ പ്രതികരിച്ചു. അതേ സമയം കൂടത്തായി കേസിലെ പരാതിക്കാരൻ റോജോ നാളെ വടകര എസ്.പി ഓഫീസിലെത്തി മൊഴി നൽകുമെന്നും എസ്.പി അറിയിച്ചു
12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ഷാജുവിനെയും സഖറിയയെയും വിട്ടയച്ചു - കൂടത്തായി കൊലപാതകം
രാവിലെ 8 മണിക്കാണ് ഷാജുവും അച്ഛൻ സഖറിയയും വടകര റൂറൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി എട്ടരയോടെ പുറത്തിറങ്ങിയ ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇരുവരെയും താല്‍ക്കാലികമായി മാത്രമാണ് വിട്ടയക്കുന്നതെന്ന് എസ്.പി കെ.ജി സൈമണ്‍ പ്രതികരിച്ചു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിനെയും അച്ഛൻ സഖറിയയെയും 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഷാജുവും അച്ഛൻ സഖറിയയും വടകര റൂറൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. 11മണിയോടെ ജോളിയെയും പിന്നീട് മാത്യുവിനെയും എസ്.പി ഓഫീസിൽ എത്തിച്ച് വെവ്വേറെ ചോദ്യം ചെയ്തിരുന്നു. ജോളിക്കൊപ്പവും ഇവരെ ചോദ്യം ചെയ്തു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജുവും അച്ഛൻ സഖറിയയും വീട്ടിലേക്കാണ് മടങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇരുവരും തയാറായില്ല. ഇരുവരെയും താല്‍ക്കാലികമായി മാത്രമാണ് വിട്ടയക്കുന്നതെന്ന് എസ്.പി കെ.ജി സൈമണ്‍ പ്രതികരിച്ചു. അതേ സമയം കൂടത്തായി കേസിലെ പരാതിക്കാരൻ റോജോ നാളെ വടകര എസ്.പി ഓഫീസിലെത്തി മൊഴി നൽകുമെന്നും എസ്.പി അറിയിച്ചു
Body:രാവിലെ 8 മണിക്കാണ് ഷാജുവും അച്ഛൻ സഖറിയയും വടകര റൂറൽ എസ്പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. തുടർന്ന് 11 ഓടെ ജോളിയെയും പിന്നീട് മാത്യുവിനെയും എസ്പി ഓഫീസിൽ എത്തിച്ച് വെവ്വേറെ ചോദ്യം ചെയ്തിരുന്നു. എന്നാൽ രാത്രി 8.30 ഓടെ ഷാജുവിനെയും അച്ഛൻ സഖറിയയെയും വീട്ടിൽ പോവാൻ അനുവദിച്ചു. പുറത്തിറങ്ങിയ ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇരുവരെയും ഇന്ന് തൽക്കാലം വിട്ടയക്കുകയാണെന്നാണ് എസ്പി കെ.ജി. സൈമൺ പ്രതികരിച്ചത്. അതേ സമയം കൂടത്തായി കേസിലെ പരാതിക്കാരൻ നാളെ വടകര എസ് പി ഓഫീസിലെത്തി മൊഴി നൽകുമെന്നും എസ് പി വ്യക്തമാക്കി.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്