ETV Bharat / city

"എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന ബജറ്റ്": കെ സുരേന്ദ്രൻ - Nirmala Sitharaman budget 2022

കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ കേന്ദ്ര ബജറ്റ് 2022  കേന്ദ്ര ബജറ്റ് 2022 വികസന ബജറ്റെന്ന് കെ സുരേന്ദ്രൻ  കർഷക സൗഹൃദ ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  K Surendran on Nirmala Sitharaman budget 2022  Nirmala Sitharaman budget 2022  kerala bjp PRESIDENT
"എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന ബജറ്റ്"; കെ സുരേന്ദ്രൻ
author img

By

Published : Feb 1, 2022, 3:34 PM IST

കോഴിക്കോട്: രാജ്യത്തിന്‍റെ വികസനത്തിന്‌ സഹായകമായ ബജറ്റാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്. കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലെ കർഷകർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

"എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന ബജറ്റ്"; കെ സുരേന്ദ്രൻ

ഗതാഗത സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ എന്നിവ മാതൃകാപരമാണ്. കേരളവും പരിഗണിക്കപ്പെടും. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഇനിയെങ്കിലും കേരളം പിന്മാറണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ റെയിൽ നടപ്പാക്കാൻ ബിജെപി അനുവദിക്കില്ല. കൊവിഡ് വ്യാപനം ഉള്ളതിനാൽ ആണ് സമരങ്ങൾ നീട്ടി വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഉള്ള നിയമത്തെ വെല്ലുവിളിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മറ്റു സംസ്ഥാനങ്ങളിലെ കാര്യം പറയുന്നത് കണ്ണിൽ പൊടിയിടാനാണെന്നും ലോകായുക്ത നിയമ ഭേദഗതിയിൽ കെ സുരേന്ദ്രൻ പ്രതികരിച്ചു.

READ MORE: ഡിജിറ്റല്‍ കറൻസി, ഗതാഗതത്തിന് ഗതിശക്തി: ആത്മനിർഭർ ബജറ്റുമായി നിർമല സീതാരാമൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.