കോഴിക്കോട് : ജാനകിക്കാട് കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്കെതിരെ പുതിയ കേസെടുത്ത് പൊലീസ്. പതിനേഴുകാരി ഈ മാസം 16നും പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. നേരത്തെ അറസ്റ്റിലായ രാഹുലിനും, തൊട്ടിൽപ്പാലം സ്വദേശിയായ യുവാവിനുമെതിരെ പെരുവണ്ണാമൂഴി പൊലീസ് പുതിയ കേസെടുക്കുകയായിരുന്നു. വിദ്യാര്‍ഥിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പ്രണയം നടിച്ച് പീഡനം
പ്രണയം നടിച്ച് പെൺകുട്ടിയെ സുഹൃത്തും കൂട്ടുകാരും വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടില്‍ എത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം മൂന്നിനും 16 നുമാണ് പീഡനം നടന്നത്. ഇവർക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം, ദളിതർക്കെതിരായ അതിക്രമം തടയൽ എന്നിവയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പീഡനത്തിന് ശേഷം വൈകീട്ട് ബോധം തെളിഞ്ഞ പെൺകുട്ടിയെ യുവാക്കൾ വഴിയിലിറക്കിവിട്ടു. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം
READ MORE: ദലിത് ബാലികയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും മൂന്ന് പേരും പിടിയില്‍