കോഴിക്കോട് : ഐഎൻഎല്ലിലെ തർക്കം തീർക്കാൻ കാന്തപുരം വിഭാഗത്തിൻ്റെ ഇടപെടൽ. കാസിം ഇരിക്കൂർ കാന്തപുരം വിഭാഗത്തിൻ്റെ നേതാവ് അബ്‌ദുല്‍ ഹക്കീം അസ്ഹരിയുമായി കൂടിക്കാഴ്‌ച നടത്തി. വഹാബ് പക്ഷവുമായി അസ്ഹരി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കാന്തപുരം വിഭാഗത്തിൻ്റെ പിന്തുണയാണ് ഐഎൻഎല്ലിൻ്റെ കരുത്ത്.
ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫിസ് കാസിം വിഭാഗത്തിന് നൽകി ജില്ല മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. അബ്‌ദുള്‍ വഹാബ് വിഭാഗം ഓഫിസിൽ കയറരുതെന്നും കോടതി അറിയിച്ചു.
മൂന്നാം തിയ്യതി വഹാബ് വിഭാഗം ഓഫിസിൽ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഓഫിസിൽ വഹാബ് ജില്ല കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു.
Also read: ഐ.എൻ.എൽ പിളർന്നു; പരസ്‌പരം പുറത്താക്കി അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും
അതേസമയം, ഐഎൻഎൽ പിളർപ്പിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. രണ്ടായി പിളര്‍ന്ന ഐഎന്‍എല്ലിനെ അംഗീകരിക്കില്ലെന്ന സന്ദേശം ഇരുവിഭാഗത്തിനും സിപിഎം നല്‍കി.
വിഭാഗീയതയും പരസ്യ പോരും തുടര്‍ന്നാല്‍ മുന്നണി യോഗത്തില്‍ നിന്നുൾപ്പെടെ ഇരു വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സിപിഎം താക്കീത് നൽകിയിരുന്നു.
മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും ഇടതുമുന്നണിയും ഐഎന്‍എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.