കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറ ആനക്കല്ലുമ്പാറയിൽ കൂറ്റൻ പാറ ഉരുണ്ടു വീണു. ശക്തമായ മഴ പെയ്യാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു സംഭവം. പ്രദേശവാസികള്‍ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബുധനാഴ്‌ച ഉച്ചയ്ക്ക് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് വനഭൂമിയിൽ കൂറ്റൻ പാറ കണ്ടെത്തിയത്. ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മരങ്ങളും മണ്ണും ഉഴുതുമറിച്ച നിലയിലായിരുന്നു പ്രദേശം. കൂമ്പാറ ആനക്കല്ലുമ്പാറ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ക്വാറിയില്‍ നിന്ന് 300 മീറ്റർ അകലെയാണ് ഭീമൻ പാറ പതിച്ചത്.
ചെങ്കുത്തായ മലയാണ് ഇത്. താഴെ 25 ഓളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. ഉരുൾപൊട്ടൽ മേഖല കൂടിയായ പ്രദേശത്ത് ക്വാറിയുടെ പ്രവർത്തനം മൂലമാണ് ഇത്തരം സംഭവങ്ങളെന്നാണ് നാട്ടുകാരുടെ ആരോപണം.
Also read: Heavy Rain: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത