ETV Bharat / city

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട - കോഴിക്കോട്

ആറ് കിലോ 870 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം കണ്ടെടുത്തത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട
author img

By

Published : Jul 23, 2019, 10:21 PM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ആറ് കിലോ 870 ഗ്രാം സ്വർണം കണ്ടെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മിശ്രിത രൂപത്തിലായിരുന്നു സ്വർണം. മലപ്പുറം പന്തല്ലൂർ സ്വദേശി ഒറ്റകത്ത് ഉമ്മറിന്‍റെ കൈവശം 2658 ഗ്രാം സ്വർണമുണ്ടായിരുന്നു. വിപണിയിൽ ഇതിന് തൊണ്ണൂറ്റിമൂന്ന് ലക്ഷം വില വരും. മഞ്ചേരി മുല്ല പാറ കിണറ്റിങ്ങൽ മുഹമ്മദിൽ നിന്ന് തൊണ്ണൂറ്റി മൂന്നര ലക്ഷം വിലമതിക്കുന്ന 2670 ഗ്രാം സ്വർണമാണ് പിടിച്ചത്. കോഴിക്കോട് കുന്നമംഗലം ചെളളിക്കര നിഷാദിൽ നിന്നാണ് 1540 ഗ്രാം സ്വർണം കണ്ടെടുത്തത്. ഇതിന് 54 ലക്ഷം വില വരും. മൂന്ന് യാത്രക്കാരും ഒരേ സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക നിഗമനം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.