കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി. ബുധനാഴ്‌ച രാത്രിയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്.
കോഴിക്കോട് ജില്ലക്കാരാണ് പെൺകുട്ടികൾ. കാണാതായവരിൽ സഹോദരിമാരും ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കുട്ടികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.