ETV Bharat / city

'മുസ്‌ലിം യുവാക്കളുടെ മിശ്ര വിവാഹങ്ങള്‍ ആശങ്ക'; കോടഞ്ചേരി വിവാദത്തില്‍ ദീപിക ദിനപത്രം - മിശ്ര വിവാഹത്തിനെതിരെ ദീപിക മുഖപ്രസംഗം

കോടഞ്ചേരിയില്‍ മിശ്ര വിവാഹം ചെയ്‌ത ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ സമർപ്പിച്ച ഹേബിയസ്‌ കോര്‍പ്പസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മിശ്ര വിവാഹത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദീപികയുടെ മുഖപ്രസംഗം

deepika newspaper editorial against kodanchery interfaith marriage  kodanchery interfaith marriage latest  deepika editorial on kodanchery interfaith marriage  കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ ദീപിക ദിനപത്രം  കോടഞ്ചേരി മിശ്ര വിവാഹം പുതിയ വാര്‍ത്ത  മിശ്ര വിവാഹത്തിനെതിരെ ദീപിക മുഖപ്രസംഗം  ജോയ്‌സ്‌ന അച്ഛന്‍ ഹേബിയസ്‌ കോര്‍പ്പസ്
'മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു'; കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം
author img

By

Published : Apr 19, 2022, 9:53 AM IST

കോഴിക്കോട്: കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൈസ്‌തവര്‍ മാത്രമല്ലെന്നും 'കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. ഇ​​സ്‌ലാമിക തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ള്‍ ഉയര്‍​​ത്തു​​ന്ന ഭീ​​ഷ​​ണി​​ക്ക് മു​​സ്‌​​ലിം സ​​മു​​ദാ​​യ​​ത്തി​​ലെ നി​​ര​​പ​​രാ​​ധി​​ക​​ള്‍ പ​​ഴികേ​​ള്‍​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കുമെന്നും മുഖപ്രസംഗം.

deepika newspaper editorial against kodanchery interfaith marriage  kodanchery interfaith marriage latest  deepika editorial on kodanchery interfaith marriage  കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ ദീപിക ദിനപത്രം  കോടഞ്ചേരി മിശ്ര വിവാഹം പുതിയ വാര്‍ത്ത  മിശ്ര വിവാഹത്തിനെതിരെ ദീപിക മുഖപ്രസംഗം  ജോയ്‌സ്‌ന അച്ഛന്‍ ഹേബിയസ്‌ കോര്‍പ്പസ്
ദീപിക മുഖപ്രസംഗത്തിന്‍റെ പകര്‍പ്പ്

വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തേയും ദീപിക പരിഹസിച്ചു. വിവാഹത്തെ കുറിച്ച് പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബത്തിനോടും പറയേണ്ടേ. മാതാപിതാക്കള്‍ക്ക് സ്വന്തം മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മലയാളികളായ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് ജയിലില്‍ കഴിയുന്നവരെ കുറിച്ച് മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്. ലൗ ജിഹാദില്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെ കുറിച്ച് ഭയമുണ്ട്.

പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം ഒരക്ഷരം പുറത്തു പറയരുതെന്നതാണോ പാര്‍ട്ടിയുടെ നയമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ജോ​​യ്‌സ്‌ന​​യു​​ടെ വി​​ഷ​​യ​​ത്തി​​ല്‍ സം​​ശ​​യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ക​​യും ദു​​രൂ​​ഹ​​ത​​യു​​ടെ മ​​റ നീ​​ക്കു​​ക​​യു​​മാ​​ണ് ചെ​​യ്യേ​​ണ്ട​​ത്. നി​​സ​​ഹാ​​യ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ​യോ മ​​ത​​സൗ​​ഹാ​​ര്‍​​ദ​​ത്തി​​ന്‍റെ​​യോ പേ​​രു​​പ​​റ​​ഞ്ഞു ഭയ​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ല വേണ്ടതെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ സമർപ്പിച്ച ഹേബിയസ്‌ കോര്‍പ്പസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജോയ്‌സ്‌നയെ ഹാജരാക്കാനാണ് പൊലീസിന് ലഭിച്ച നിർദേശം. ഹൈക്കോടതിയിൽ ഹാജരാകുമെന്ന് നവദമ്പതികൾ അറിയിച്ചിട്ടുണ്ട്.

Also read: 'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.