ETV Bharat / city

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം - mukkam latest news

18 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ ആരംഭിച്ച നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം
author img

By

Published : Nov 13, 2019, 5:13 PM IST

Updated : Nov 13, 2019, 8:39 PM IST

കോഴിക്കോട് : മലയോര മേഖലയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന അഗസ്ത്യമൂഴി തിരുവമ്പാടി കൈതപ്പൊയിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം. 86.34 കോടി രൂപ ചിലവില്‍ 21 കിലോമീറ്റർ റോഡ് നവീകരണം നടക്കുന്നത് യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ ആരംഭിച്ച നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവർക്ക് വേറെ കേബിള്‍ ചാല്‍ ഉണ്ടെന്നിരിക്കെ അത് ഒഴിവാക്കി റോഡിലൂടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതോടെ റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം പലയിടത്തും വെറുതെയായി. സ്ഥലം തിരിച്ചുനൽകാൻ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം നാട്ടുകാർ സമരം നടത്തിയിരുന്നു.

അഗസ്ത്യൻ മൂഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തില്‍ അഴിമതി ആരോപണം

അതേസമയം നിർമാണം പുരോഗമിക്കുന്ന സമയത്ത് തന്നെ പലയിടത്തും റോഡ് തകരുകയും ചെയ്തു. മുക്കം കണ്ണോത്തിന് സമീപം 12 അടി ഉയരമുള്ള കരിങ്കല്‍ക്കെട്ട് 20 മീറ്ററോളം ദൂരത്തില്‍ നിലംപൊത്തി. കോണ്‍ക്രീറ്റില്‍ വേണ്ടത്ര കമ്പി ഉപയോഗിച്ചിരുന്നില്ലെന്നും അതുകാരണമാണ് ഭിത്തി തകര്‍ന്നതെന്നുമാണ് ആക്ഷേപം.

തിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപത്തെ പാലം പുതുക്കി പണിതതിലെ അശാസ്ത്രീയതയെ തുടർന്ന് കനത്ത മഴയില്‍ മുങ്ങിയിരുന്നു. നിലവിലെ റോഡിനേക്കാൾ മുക്കാൽ മീറ്റർ മാത്രം പൊക്കിയാണ് പാലം നിര്‍മിച്ചത്. നാട്ടുകാരെ മുഴുവൻ ദുരിതത്തിലാക്കിയാണ് റോഡ് നവീകരണം. അതിനിടെയാണ് അശാസ്ത്രീയ രീതിയിൽ നിർമിക്കുന്ന ഭീമൻ കരിങ്കൽകെട്ടുകൾ തകർന്നു വീഴുന്നതും ഉയരക്കുറവ് മൂലം പാലം വെളളത്തിൽ മുങ്ങുന്നതും.

Intro:അഗസ്ത്യൻ മുഴി- കൈതപ്പൊയിൽ റോഡിൽ നിർമ്മാണം അശാസ്ത്രീയം, പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ പലയിടത്തും പൊളിഞ്ഞു Body:അഗസ്ത്യൻ മുഴി- കൈതപ്പൊയിൽ റോഡിൽ നിർമ്മാണം അശാസ്ത്രീയം, പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ പലയിടത്തും പൊളിഞ്ഞു

കോടികളുടെ അഴിമതിയെന്നും ആക്ഷേപം

മുക്കം : മലയോര മേഖലയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന അഗസ്ത്യൻ മുഴി തിരുവമ്പാടി കൈതപ്പൊയിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണം. 21 കിലോമീറ്റർ റോഡ് നവീകരണം നടക്കുന്നത് യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ്. റോഡ് നിർമ്മാണത്തിൽ വിശദീകരണം ചോദിച്ച പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ഒരു ഓവർസിയർ സ്ഥലം മാറിപ്പോയതും ദുരൂഹത വർധിപ്പിക്കുന്നതാണ്. നിർമ്മാണത്തിലെ കാലതാമസത്തെ കുറിച്ച് ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് എന്നതാണ് ഗൗരവതരം. 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് നിർമ്മാണം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെയാണ്.ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവർക്ക് റോഡ് പൊളിക്കാതെ തന്നെ പ്രവൃത്തി നടത്താനുള്ള കേബിൾ ചാൽ ഒഴിവാക്കിയാണ് പ്രവൃത്തി നടത്തുന്നത്. ഇതോടെ റോഡ് നിർമ്മാണത്തിനായി നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലവും പലയിടത്തും വെറുതെയായി. സ്ഥലം തിരിച്ചുനൽകാൻ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം നാട്ടുകാർ സമരം നടത്തിയിരുന്നു.
നിർമ്മാണ പ്രവൃത്തി നടക്കുന്ന സമയത്ത് തന്നെ പല സ്ഥലങ്ങളിലും റോഡ് പൊളിയുകയും ചെയ്തിരുന്നു.
റോഡിൽ കണ്ണോത്തിന് സമീപമാണ് ആദ്യം പൊളിഞ്ഞത് .12 അടിയോളം ഉയരമുള്ള കരിങ്കൽകെട്ട് 20 മീറ്ററോളം ദൂരത്തിൽ അടർന്നുവീഴുകയായിരുന്നു .നാല് അടിയോളം ഉയരത്തിൽ പടവ് ചെയ്തതിനു ശേഷം 3ഘട്ടങ്ങളിലായി കോൺക്രീറ്റ് ചെയ്തിരുന്നു. ഇതുൾപ്പടെയാണ് തകർന്നു വീണത്.
22 കിലോമീറ്റർ ദൂരം വരുന്ന നവീകരണത്തിൽ നിരവധി കലുങ്കുകളും ഡ്രൈനേജുകളും ഉണ്ട്.പല സ്ഥലത്തും 12 അടിയിലേറെ ഉയരത്തിലും നീണ്ട നീളത്തിലും കരിങ്കൽകെട്ടുകളും നിർമിക്കുന്നുണ്ട്.നിർമാണത്തിലെ അശാസ്ത്രീയതയാണ് കണ്ണോത്തിൽ നിർമാണത്തിലിരിക്കുന്ന സൈഡ് ഭിത്തി അപ്പാടെ തകരാൻ കാരണം.നാല് അടി കഴിഞ്ഞതിന് ശേഷം 3 അടി വീതിയിൽ കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വേണ്ടത്ര കമ്പി ഉപയോഗിച്ചിരുന്നില്ലന്നും ആക്ഷേപമുണ്ട് . കോൺക്രീറ്റിന് കനവും കുറവായിരുന്നു.വ്യവസ്ഥയിൽയിൽ വ്യത്യസ്തമായാണ് നവീകരണം എന്ന് ഇതിനോടകം ആക്ഷേപം ഉയർന്ന റോഡാണ് അഗസ്ത്യൻ മുഴി- കൈതപ്പൊയിൽ റോഡ്.
റോഡ് നിരപ്പാക്കുന്നതിലും കയറ്റം കുറക്കുന്നതിലും നേരത്തെ പ്രഖ്യാപിച്ചതു പോലയല്ലെന്നും തിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപത്തെ പുതുക്കി പണിത പാലത്തിന് പൊക്കം പോരെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. ഇവിടെ നിലവിലെ റോഡിനേക്കാൾ മുക്കാൽ മീറ്റർ മാത്രമാണ് പൊക്കിയത്.ആദ്യം കണക്കാക്കിയതിൽ നിന്നും 60 സെന്റി മീറ്റർ ഉയരം കുറച്ചു.കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപൊക്കത്തിൽ 2 പ്രാവശ്യം ഇവിടെ പാലത്തിൽ വെള്ളം കയറിയിരുന്നു.
ഇതിന്ന് ശേഷം തുടങ്ങിയ നവീകരണത്തിൽ പുതുതായി നിർമിക്കുന്ന പാലത്തിന് ഉയരം പോരെന്ന് ചൂണ്ടിക്കാണിച്ചവരോട് ഏത് വെള്ളപ്പൊക്കത്തിലും ഈ പാലത്തിൽ വെള്ളം കയറിയില്ല' എന്ന് അധികൃതർ ആണയിട്ടിരുന്നുവെങ്കിലും കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ തിരുവമ്പാടിയിൽ ആദ്യം വെള്ളം കയറിയത് ഈ പാലത്തിലായിരുന്നു. ദിവസങ്ങളോളം ഈ പാലം വെള്ളത്തിലുമായിരുന്നു. നാട്ടുകാരെ മുഴുവൻ ദുരിതത്തിലാക്കിയാണ് റോഡ് നവീകരണം. അതിനിടെയാണ് അശാസ്ത്രീയ രീതിയിൽ നിർമിക്കുന്ന ഭീമൻ കരിങ്കൽകെട്ടുകൾ തകർന്നു വീഴുന്നതും ഉയരക്കുറവ് മൂലം പല പാലങ്ങളും വെളളത്തിൽ മുങ്ങുന്നതും.
കോടഞ്ചേരി പഞ്ചായത്തിലെ തോടിന്റെ കരയിലെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു പോയിരുന്നു. 86.34 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റോഡിൽ വലിയ അഴിമതിയാരോപണം വന്ന സാഹചര്യത്തിൽ മറ്റൊരു പാലാരിവട്ട മാവുമോ എന്നാണ് നാട്ടുകാരുടെ സംശയംConclusion:ഇ ടി വി ഭാരതി കോഴിക്കോട്
മഹേഷ് നാട്ടുകാരൻ
Last Updated : Nov 13, 2019, 8:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.