ETV Bharat / city

കുറ്റ്യാടി പക്രംതളം ചുരത്തില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - charred body found in kozhikode

മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറും കയ്യിൽ ധരിച്ച മോതിരവുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്

കോഴിക്കോട് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കുറ്റ്യാടി യുവാവ് മൃതദേഹം  പക്രംതളം ചുരം മൃതദേഹം കണ്ടെത്തി  charred body found in kozhikode  body found in kozhikode
കുറ്റ്യാടി പക്രംതളം ചുരത്തില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
author img

By

Published : Feb 28, 2022, 2:24 PM IST

കോഴിക്കോട് : കുറ്റ്യാടി പക്രംതളം ചുരത്തിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചൂരണി റോഡരികിലാണ് മൃതദേഹം കാണപ്പെട്ടത്. പള്ളൂർ സ്വദേശി അജയ് ഉല്ലാസിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു. പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. PY 03 A 8016 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്‌കൂട്ടറും മൃതദേഹത്തിന് സമീപത്ത് ഉണ്ടായിരുന്നു.

Also read: 'എന്‍റെ ദേഹത്ത് കൈ വയ്‌ക്കുന്നത് ഒന്ന് കാണണം'; കോണ്‍ഗ്രസിനും ബി.ജെ.പിയ്‌ക്കുമെതിരെ ഗണേഷ് കുമാര്‍

സ്‌കൂട്ടറും കയ്യിൽ ധരിച്ച മോതിരവുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. തൊട്ടിൽപാലം സിഐ ജേക്കബിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വടകരയിൽ നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.