ETV Bharat / city

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്‌ക്ക് വില്‍പന ; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസ്

കോഴിക്കോട്ടെ ഗുജറാത്തി സ്‌ട്രീറ്റിലെ ജ്യൂസ് സ്റ്റാളിലാണ് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്‌ക്ക് വില്‍പന നടത്തിയത്. ഇവിടെ നിന്ന് ഹെമ്പ് സീഡ് ഓയിലും കഞ്ചാവിന്‍റെ കുരുവും ചേര്‍ത്ത ദ്രാവകം പിടികൂടി.

കോഴിക്കോട് കഞ്ചാവ് ഷെയ്‌ക്ക്  കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്‌ക്ക്  കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്‌ക്ക്  cannabis seeds in milkshake in kozhikode  case against juice stall  case against juice stall for using cannabis seeds  kozhikode juice stall cannabis seeds  cannabis seeds in milk shake  kozhikode cannabis seeds milk shake
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്‌ക്ക് വില്‍പന ; കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിനെതിരെ കേസ്
author img

By

Published : Sep 6, 2022, 10:10 AM IST

Updated : Sep 6, 2022, 12:05 PM IST

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്‌ക്ക്‌ വിൽപന നടത്തിയ ജ്യൂസ് സ്റ്റാളിനെതിരെ കേസ്. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്‌ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്‍റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്‌ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെമ്പ് സീഡ് ഓയിലും കഞ്ചാവിന്‍റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി.

സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസ പരിശോധനയ്‌ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നാണ് ഇത്തരത്തിലുളള കഞ്ചാവിന്‍റെ കുരു വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലടക്കം ഇതേ രീതിയില്‍ കഞ്ചാവ് കുരു ഉപയോഗിച്ച് ജ്യൂസ് നല്‍കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിക്കുന്നുണ്ട്. രാസ പരിശോധന ഫലത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

ഗുജറാത്തി സ്‌ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്‌ക്ക്‌ വില്‍പന നടത്തുന്നുണ്ടെന്ന് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ വി.ആര്‍ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Also read: വീടിന്‍റെ ടെറസില്‍ കഞ്ചാവ് കൃഷി; ബിരുദ വിദ്യാർഥി പിടിയില്‍

Last Updated : Sep 6, 2022, 12:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.