കോഴിക്കോട് : പെട്രോൾ പമ്പിലെത്തിയവർക്ക് കൗതുകമായി നാഗശലഭം. ഫറോക്ക് പൂച്ചേരികുന്നിലെ പെട്രോൾ പമ്പിലാണ് നിശാശലഭങ്ങുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാഗശലഭം പ്രത്യക്ഷപ്പെട്ടത്. പെട്രോൾ അടിക്കുന്ന പൈപ്പിലാണ് കക്ഷി സുഖനിദ്ര പൂണ്ടത്.
മൂർഖൻ പാമ്പിന്‍റെ തലയോട് സാദൃശ്യമുള്ള വലിയ ചിറകുകളുള്ള ഇവ നാഗശലഭം, സർപ്പശലഭം, അറ്റ്ലസ് ശലഭം എന്നീ പേരുകളിലും രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നത് കൊണ്ട് നിശാശലഭം എന്നും അറിയപ്പെടുന്നു. സാധാരണയായി ഉഷ്‌ണമേഖല കാടുകളിൽ മാത്രമാണ് ഇവയെ കാണാറുള്ളത്.
ALSO READ : മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലിയതും, അയുർദൈർഘൃമുള്ളതും നാഗശലഭങ്ങൾക്കാണെന്നാണ് പറയപ്പെടുന്നത്. പട്ടുനൂലിന് വേണ്ടി ഇന്ത്യയിൽ ചിലയിടങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നുണ്ട്.