കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റായി അഹമ്മദ് ദേവർ കോവിലിനെയും ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം. യഥാർഥ ഐഎൻഎൽ തങ്ങളുടേതാണെന്നും ഇടതു മുന്നണി ഇത് അംഗീകരിക്കുമെന്നുമാണ് ഈ പക്ഷത്തിൻ്റെ പ്രതീക്ഷ.
അതേസമയം ഇതിനെതിരെ മറുവിഭാഗം നേതാവ് എ പി അബ്ദുൾ വഹാബ് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഒരു വിഭാഗത്തിന്‍റെ താൽപര്യം മാത്രം സംരക്ഷിക്കുകയാണെന്ന് വഹാബ് കുറ്റപ്പെടുത്തി. ദേവർ കോവിലിൻ്റേത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും അത് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: 'ചാമ്പിക്കോ..’ ഭീഷ്‌മ പർവം ട്രെൻഡിനൊപ്പം പി.ജയരാജനും സഖാക്കളും; വിഡിയോ വൈറൽ
ഇടതുമുന്നണിയിൽ മന്ത്രിക്കെതിരെ പരാതിപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഐഎൻഎൽ കേരളയുടെ സംസ്ഥാന പ്രസിഡന്‍റായി എ.പി അബ്‌ദുൾ വഹാബിനെ കഴിഞ്ഞ ദിവസത്തെ യോഗം തെരഞ്ഞെടുത്തിരുന്നു. സി.പി നാസർ കോയ തങ്ങളാണ് പുതിയ ജനറൽ സെക്രട്ടറി.